9 December 2025, Tuesday

പുതുക്കാട് ലോറിയിടിച്ച് തകർന്ന ഗേറ്റ് വൈദ്യുതി കമ്പിയിലേക്ക് വീണു; തൃശൂരിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

Janayugom Webdesk
തൃശൂർ
October 10, 2025 6:37 pm

തൃശൂരിൽ വീണ്ടും ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ലോറിയിടിച്ച് തകർന്ന പുതുക്കാട് റെയിൽവേ ഗേറ്റ് വൈദ്യുതി കമ്പിയിലേക്ക് വീണതോടെയാണ് ഗതാഗതം തടസപ്പെട്ടത്. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്.
നേരത്തെ എറണാകുളം — മംഗളാ ലക്ഷദ്വീപ് എക്സ്പ്രസിന്‍റെ എഞ്ചിൻ തകരാറിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടതോടെ, ഷൊർണൂർ — എറണാകുളം പാതയിൽ ഗതാഗതം തടസപ്പെട്ടിരുന്നു. ഷൊർണൂരിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട നിരവധി ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.