
മെസിപ്പയെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങിക്കഴിഞ്ഞു. കളിക്കളത്തില്‍ മാറ്റുരക്കാന്‍ നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്. ലയണൽ മെസ്സിയാണ് ടീമിന്റെ ക്യാപ്റ്റൻ.
ടീമിനെ നയിക്കാന്‍ കോച്ചായി ലയണൽ സ്കലോണിയും എത്തും. കാല്‍പ്പന്തുകളിയെ അത്രയേറെ ആരാധിക്കുന്ന ഈ കൊച്ചുകേരളത്തിലേക്കുള്ള അർജന്റീനയെ പോലെയൊരു ടീമിന്റെ വരവ് ഇന്ത്യൻ കായിക ചരിത്രത്തിലെ അടയാളപ്പെടുത്തലുളിലൊന്നായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.