1 February 2026, Sunday

ഓസ്കർ ജേതാവ് ഡയാൻ കീറ്റൺ അന്തരിച്ചു

Janayugom Webdesk
വാഷിങ്ടൺ
October 12, 2025 8:59 am

വിഖ്യാത ഹോളിവുഡ് നടിയും ഓസ്കാർ ജേതാവുമായ ഡയാൻ കീറ്റൺ(79) അന്തരിച്ചു. മരണകാരണം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നേരത്തെ ബുളിമിയ(ഭക്ഷണ ക്രമക്കേടുമായി ബന്ധപ്പെട്ട രോഗം) എന്ന രോഗത്തോട് പോരാടിയതായി റിപ്പോർട്ടുകളുണ്ട്. അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ ഒട്ടേറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവർ അനശ്വരമാക്കി. 1977‑ൽ പുറത്തിറങ്ങിയ ‘ആനി ഹാൾ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവർക്ക് മികച്ച നടിക്കുള്ള ഓസ്കാർ ലഭിച്ചത്. കൂടാതെ, ലോകമെമ്പാടുമുള്ള സിനിമ ആസ്വാദകർ എന്നും ഓർക്കുന്ന ‘ദി ഗോഡ്ഫാദർ’ സിനിമകളിലെ ശ്രദ്ധേയ സാന്നിധ്യം കൂടിയായിരുന്നു ഡയാൻ കീറ്റൺ.

അവരുടെ കരിയറിലെ മറ്റ് ഹിറ്റ് ചിത്രങ്ങളിൽ ‘ദി ഫസ്റ്റ് വൈവ്‌സ് ക്ലബ്’, ‘സംതിംഗ്‌സ് ഗോട്ട ഗിവ്’, ‘ബുക്ക് ക്ലബ്’ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, ‘റെഡ്‌സ്’, ‘സംതിംഗ്‌സ് ഗോട്ട ഗിവ്’, ‘മാർവിൻസ് റൂം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും അവർക്ക് ഓസ്കാർ നോമിനേഷനുകൾ ലഭിച്ചിട്ടുണ്ട്. ‘ഫാദർ ഓഫ് ദി ബ്രൈഡ്’, ‘ബേബി ബൂം’ തുടങ്ങിയവയാണ് അവരുടെ മറ്റ് പ്രധാന വേഷങ്ങൾ. 

Kerala State - Students Savings Scheme

TOP NEWS

February 1, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.