7 December 2025, Sunday

Related news

December 7, 2025
December 6, 2025
December 3, 2025
November 30, 2025
November 26, 2025
November 25, 2025
November 22, 2025
November 17, 2025
November 16, 2025
November 13, 2025

നിലമേലിൽ കാട്ടുപന്നി ആക്രമണം; വയോധികയുടെ വിരൽ കടിച്ചെടുത്തു, ആക്രമണം വീട്ടുമുറ്റത്ത് നില്‍ക്കുന്നതിനിടെ

Janayugom Webdesk
കൊല്ലം
October 12, 2025 1:52 pm

കൊല്ലം നിലമേലിൽ കാട്ടുപന്നി, വയോധികയുടെ വിരല്‍ കടിച്ചെടുത്തു. കരുന്തലക്കാട് സ്വദേശിനി സാവിത്രിയമ്മയുടെ (70) ഇടതു കൈയിലെ ചൂണ്ടുവിരലാണ് കാട്ടുപന്നി കടിച്ചെടുത്തത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന സാവിത്രിയമ്മയെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഉടൻതന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് വന്യജീവികളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.