
സിപിഐ ഇടുക്കി ജില്ലാ കൗൺസിൽ അസി. സെക്രട്ടറിമാരെയും 13 അംഗ സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായി വി ആർ ശശി (കട്ടപ്പന), എംകെ പ്രിയൻ (ഇടുക്കി), എക്സിക്യൂട്ടീവ് അംഗങ്ങളായി കെ സലിംകുമാർ, വി ആർ ശശി, എം കെ പ്രിയൻ, എം വൈ ഔസേപ്പ്, ജോസ് ഫിലിപ്പ്, ജയാ മധു, സി യു ജോയി, കെ കെ ശിവരാമൻ, പി മുത്തുപ്പാണ്ടി, ഇ എസ് ബിജിമോൾ, വി കെ ധനപാൽ, ടി ഗണേശൻ, ജി എൻ ഗുരുനാഥൻ എന്നിവരെയുമാണ് തെരഞ്ഞെടുത്തത്. പൈനാവ് കെ ടി ജേക്കബ് സ്മാരക ഹാളിൽ ചേർന്ന യോഗത്തിൽ എം വൈ ഔസേപ്പ് അധ്യക്ഷതവഹിച്ചു. യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ അഷ്റഫ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി ജെ ആഞ്ചലോസ് എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.