
ഈജ്പ്തിലെ ഷറം എല്‍-ഷെയ്ഖ് സമാധാന ഉച്ചകോടിയില്‍ പാകിസ്ഥാന് പ്രധാനമന്ത്രിയെ വിലകുറച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനേക്കാള്‍ പാകിസ്ഥാന്റെ സൈനിക മേധാവിയും ഫീല്‍ഡ് മാര്‍ഷലുമായി അസീം മുനീറിനാണ് ട്രെംപ് പ്രാധാന്യം നല്‍കിയത്.
ഉച്ചകോടിയില്‍ പങ്കെടുക്കാത്ത അസിം മുനീറിന് തന്നേക്കാള്‍ പ്രാധാന്യം നല്കിയ ട്രംപിന്റെ വാക്കുകള്‍ കേട്ട് അസ്വസ്ഥനായി നില്ക്കുന്ന പാക് പ്രധാനമന്ത്രിയുടെ ദൃശ്യങ്ങളും പുറത്തുവന്നു. ഉച്ചകോടിയില്‍ സംസാരിക്കുന്നതിനിടെ പാകിസ്ഥാന് സൈനിക മേധാവിയെ തന്റെ പ്രിയപ്പെട്ട ഫീല്‍ഡ് മാര്‍ഷല്‍ എന്നാണ് വിശേഷിപ്പിച്ചത്. ഈ സമയം, അസ്വസ്ഥതയോടെ പ്രധാനമന്ത്രി അദ്ദേഹത്തിന് പിന്നില്‍ നില്ക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെ ഷെരിഫിനെ വീണ്ടും കുഴപ്പത്തിലാക്കി ട്രംപിന്റെ അടുത്ത വാക്കുകളും വന്നു. ഏതാനും നിമിഷങ്ങള്‍ക്കുശേഷം യുഎസ് പ്രസിഡന്റ് ഇന്ത്യയെ പ്രശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വളരെ നല്ല സുഹൃത്ത്‘എന്നും അതിശയകരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തിയെന്നും വിശേഷിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.