11 January 2026, Sunday

Related news

January 11, 2026
January 11, 2026
January 10, 2026
January 8, 2026
January 7, 2026
January 5, 2026
January 5, 2026
January 5, 2026
January 4, 2026
January 4, 2026

ജില്ലാ സ്​കൂൾകായിക മേള കൊടിയിറങ്ങി; പുല്ലാട്​ ഉപജില്ല ചാമ്പ്യൻമാര്‍

ജോൺസ്​ എച്ച്​ എസ് എസിന് ഓവറോൾ കിരീടം
Janayugom Webdesk
കൊടുമൺ
October 17, 2025 8:38 am

ജില്ലാ സ്​കൂൾ കായികമേളയിൽ പുല്ലാട്​ ഉപജില്ല 284 പോയിൻറുമായിചാമ്പ്യൻമാരായി . 39 സ്വർണ്ണവും 20 വെള്ളിയും 16വെങ്കലവും പുല്ലാട്​നേടി. കഴിഞ്ഞ തവണയും പുല്ലാട്​ ഉപജില്ലക്കായിരുന്നു കിരീടം.137 പോയിൻറുമായി രണ്ടാം സ്​ഥാനം പത്തനംതിട്ട ഉപജില്ലക്കാണ്​​​. 12 സ്വർണ്ണവും 11 വെള്ളിയും 14വെങ്കലവുംപത്തനംതിട്ടക്ക്​ ലഭിച്ചു. 113 പോയിൻറുമായി റാന്നിയാണ്​​ മൂന്നാമത്​​ . 11 സ്വർണ്ണവും, 11വെള്ളിയും 10 വെങ്കലവും റാന്നിഉപജില്ലക്ക്​​ ലഭിച്ചു.

സ്​കൂൾ വിഭാഗത്തിൽ പുല്ലാട്​ ഉപജില്ലയിലെ സെൻറ്​ ജോൺസ്​ എച്ച്.​ എസ്. എസ്​​ ഇരവിപേരൂർ 158 പോയിൻറുമായി തുടർച്ചായ പതിനാറാം തവണയും ഓവറോൾ നേടി. 25 സ്വർണ്ണവും 10വെള്ളിയും 3 വെങ്കലവും നേടി. രണ്ടാം സ്​ ഥാനം 94 പോയിൻറുമായി പുല്ലാട്​ ഉപജില്ലിയിലെതന്നെഎം. ടി.എച്ച്​. എസ്​ കുറിയന്നൂർ കരസ്​ഥമാക്കി.​ 11 സ്വർണ്ണവും ​​​9 വെള്ളിയും12 ​​ വെങ്കലവും കുറിയന്നൂർ നേടി. മൂന്നാമത്​ 46 പോയിൻറുമായിഎം. എസ്. എച്ച്​ .എസ്.​ എസ്​ റാന്നിയാണ്.​ 7 സ്വർണ്ണവും 3വെളളിയും 2 വെങ്കലവും അവർക്ക്​ ലഭിച്ചു. സെൻറ്​ ജോൺസ്​ എച്ച്.​ എസ്. എസ്​​ ഇരവിപേരൂർ, കുറിയന്നൂർ എം. ടി. എച്ച്​.​ എസ്​.എസ്​ എന്നീ സ്​കൂളുകളുടെ കരുത്തിലാണ്​ പുല്ലാട്​ ഉപജില്ലക്ക്​ മികച്ചനേട്ടമുണ്ടാക്കാനായത്​.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.