21 January 2026, Wednesday

സ്കോർപ്പിയോയിൽ എത്തിയ രണ്ടുപേര്‍ പായസം പാഴ്സല്‍ ചോദിച്ചു, തീര്‍ന്നു എന്ന് പറഞ്ഞതിന് പായസക്കടയില്‍ കാറിടിച്ച് കറ്റി

Janayugom Webdesk
തിരുവനന്തപുരം
October 18, 2025 8:47 pm

തിരുവനന്തപുരം പോത്തൻകോട് പാഴ്സൽ നൽകാത്തതിന്റെ പേരില്‍ പായസക്കട തകർത്ത് പായസം വാങ്ങാനെത്തിയവര്‍. കാര്യവട്ടം സ്വദേശി റസീനയുടെ പോത്തൻകോട് റോഡരികിലുള്ള പായസക്കടയാണ് കാറിടിച്ച് തകർത്തത്. പാഴ്സൽ ചോദിച്ചപ്പോൾ തീർന്നുപോയി എന്ന് പറഞ്ഞതിനാണ് കാറിടിച്ചുകയറ്റി കട തകര്‍ത്തത്.

അമിത വേഗതയിൽ എത്തിയ കാർ പായസക്കട തകർത്തതിനുശേഷം നിർത്താതെ പോയതായി കടയുടമ നല്‍കിയ പരാതിയില്‍ പറയുന്നു.  ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. രണ്ടുപേരാണ് വെള്ള സ്കോർപ്പിയോയിൽ എത്തി പായസം പാഴ്സൽ ചോദിച്ചത്.  കടയില്‍ കാറിടിച്ച് കയറ്റിയ സമയം റസീനയുടെ മകൻ യാസീൻ കടയിലുണ്ടായിരുന്നെങ്കിലും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. വാഹനം നിര്‍ത്താതെ ഓടിച്ച് പോവുകയും ചെയ്തു. സംഭവത്തിന് പിന്നാലെ റസീന പോത്തൻകോട് പൊലീസില്‍ പരാതി നൽകുകയായിരുന്നു. വാഹനം കണ്ടത്താന്‍ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് നെല്ലനാട് സ്വദേശി രാഹുലിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം എന്നാണ് വിവരം.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.