31 January 2026, Saturday

ഗംഗാജലം മലിനമെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
പട്ന
October 21, 2025 10:41 pm

ബിഹാറിലെ ഗംഗാ നദിയിലെ ജലം കുളിക്കാൻ അനുയോജ്യമല്ലെന്ന് സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ റിപ്പോര്‍ട്ട്. നദീജലത്തില്‍ മനുഷ്യവിസര്‍ജ്യത്തിന്റെ അളവ് കൂടുതലാണ്. വെള്ളത്തില്‍ വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ഉയര്‍ന്ന അളവില്‍ ഫീക്കല്‍ കോളിഫോം ഉള്ളതായും റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്തെ നദികളിലെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണലിന് (എൻജിടി) സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് 34 സ്ഥലങ്ങളിൽ നിന്നായി ശേഖരിച്ച ജല സാമ്പിളുകളുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് ഈ കണ്ടെത്തൽ. പരിഹാര നടപടിയുടെ ഭാഗമായി മലിനജല ശുദ്ധീകരണ പ്ലാന്റുകൾ (എസ്‌ടിപി) സ്ഥാപിച്ചുവരികയാണെന്നും സംസ്ഥാന സർക്കാർ എൻജിടിയെ അറിയിച്ചു. ഗാർഹിക മലിനജലം സംസ്കരിക്കാതെ വലിയ തോതില്‍ ഗംഗാ നദിയിലേക്ക് പുറന്തള്ളുന്നു. അതിനാല്‍ കോളിഫോം (ടിസി), ഫെക്കൽ കോളിഫോം (എഫ‌്സി) എന്നിവയുടെ അളവ് നിശ്ചിത മാനദണ്ഡങ്ങൾക്കപ്പുറമായി വര്‍ധിച്ചുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.