12 February 2026, Thursday

Related news

February 10, 2026
January 28, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 14, 2026
January 14, 2026
January 7, 2026

കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി, നാല് വയസുകാരന് ദാരുണാന്ത്യം

Janayugom Webdesk
തൃശ്ശൂർ
October 23, 2025 1:49 pm

കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാല് വയസുകാരൻ മരിച്ചു. ആദൂർ കണ്ടേരി വളപ്പിൽ ഉമ്മർ- മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവമുണ്ടായത്. കളിക്കുന്നതിനിടെ പെട്ടെന്ന് കുട്ടി ബോധരഹിതനായി വീഴുകയായിരുന്നു. അപ്പോൾത്തന്നെ മരത്തംകോട് ആശുപത്രിയിൽ എത്തിച്ചിരുന്നു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുരുങ്ങിക്കിടക്കുന്നത് കണ്ടത്. കളിക്കുന്നതിനിടെ അടപ്പ് വിഴുങ്ങി കുഞ്ഞ് ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക നി​ഗമനം. പോസ്റ്റ്മോർട്ടം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.