8 March 2026, Sunday

Related news

March 4, 2026
March 4, 2026
March 4, 2026
March 2, 2026
March 2, 2026
February 27, 2026
February 27, 2026
February 23, 2026
February 20, 2026
February 20, 2026

ശബരിമലയിലെ സ്വര്‍ണ്ണം ബെല്ലാരിയിലെ സ്വര്‍ണ്ണവ്യാപാരിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റി വിലയ്ക്ക് വിറ്റതായി പ്രത്യേക അന്വേഷണ സംഘം

Janayugom Webdesk
തിരുവനന്തപുരം
October 24, 2025 11:12 am

ശബരിമലയിലെ സ്വര്‍ണ്ണം ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റി വിപണി വിലയ്ക്ക് വിറ്റതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതായി സൂചന.സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും ബാക്കി വന്ന 476 ഗ്രാം സ്വര്‍ണമാണ് പോറ്റി വിറ്റു കാശാക്കിയത്.ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധനാണ് പോറ്റി സ്വര്‍ണം വിറ്റത്. 

ഗോവര്‍ധനുമായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് മറ്റ് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും എസ്‌ഐടി കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ശബരിമലയിലെ ശാന്തി എന്നു പറഞ്ഞാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധനെ കബളിപ്പിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വേണ്ടി കല്‍പേഷ് എന്നയാളാണ് സ്വര്‍ണം വാങ്ങിയതെന്ന് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ അറിയിച്ചിരുന്നു. ഇയാളെക്കുറിച്ചും എസ്‌ഐടിക്ക് വ്യക്തമായ സൂചന ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ശബരിമലയില്‍ വിജയ് മല്യ 24 കാരറ്റ് സ്വര്‍ണമാണ് പൊതിഞ്ഞത്. 2019 ല്‍ ഇതാണ് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വെച്ച് വേര്‍തിരിച്ചെടുത്തത്. 989 ഗ്രാംസ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്.അതില്‍ നിന്നും 109 ഗ്രാം ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് പണിക്കൂലിയായി വാങ്ങിയിരുന്നു.ഉണ്ണികൃഷ്ണന്‍ പോറ്റി വില്‍പ്പന നടത്തിയ സ്വര്‍ണം കണ്ടെടുക്കുകയാണ് എസ്‌ഐടിയുടെ അടുത്ത ദൗത്യം.അതോടൊപ്പം സ്മാര്‍ട്ട് ക്രിയേഷന്‍സ് കൈപ്പറ്റിയ സ്വര്‍ണവും വീണ്ടെടുക്കേണ്ടതുണ്ട്. തെളിവെടുപ്പിനായി മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിലേക്ക് പോയി.

ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ചും തെളിവെടുക്കും. കേസില്‍ പ്രതിപട്ടികയിലുള്ള കൂടുതല്‍ പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. ദ്വാരപാല ശില്‍പ്പ പാളികളിലെ സ്വര്‍ണം കടത്തിയതില്‍ 10 പ്രതികളാണുള്ളത്. ഇതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും മുരാരി ബാബുവിന്റെയും അറസ്റ്റാണ് നടന്നിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.