21 January 2026, Wednesday

Related news

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026
January 16, 2026
January 12, 2026
January 11, 2026
January 11, 2026

വാക്ക് പാലിച്ച് സെഫാനിയ

Janayugom Webdesk
തിരുവനന്തപുരം
October 25, 2025 10:11 pm

എറണാകുളം ആലുവ സ്വദേശിനിയായ സെഫാനിയക്ക് പിതാവ് നിട്ടു ആന്റണിയെ നഷപെടുന്നത് അപ്രതീക്ഷിതമായിട്ടാണ്. കഴിഞ്ഞ മേയ്‌ മാസം തന്റെ താങ്ങും തണലുമായുമായിരുന്ന പിതാവ് മഞ്ഞപിത്തം കാരണം വിടപറയുമ്പോൾ ഒരു കാര്യം മാത്രമാണ് സെഫാനിയയോട് ആവശ്യപ്പെട്ടത് കഴിഞ്ഞ സ്കൂൾ മീറ്റിൽ നിന്ന് നേടിയ വെള്ളി മെഡൽ അടുത്ത തവണ സ്വർണമാകണം.

പിതാവിന് നൽകിയ വാക്കിനെക്കാൾ പ്രധാനപ്പെട്ടതായി മറ്റൊന്നുമില്ലെന്ന ചിന്തയിൽ കഠിനമായ പരിശീലനത്തിൽ ഏർപ്പെട്ടു സെഫാനിയ. കഴിഞ്ഞ സ്കൂൾ കായികമേളയിൽ പോൾ വോൾട്ട് ജൂനിയർ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ സെഫാനിയ ഇത്തവണത്തെ സ്കൂൾ ഒളിമ്പിക്സിൽ അതേ ഇനത്തിൽ സ്വർണം നേടി. പപ്പയ്ക്കും കോച്ച് മധുവിനും വിജയം സമർപ്പിക്കുന്നുവെന്ന് സെഫാനിയ പറഞ്ഞു.

അമ്മ ധന്യയും അനുജനും എല്ലാ പിന്തുണയോടെ ഒപ്പമുണ്ടായിരുന്നു. മത്സരത്തിനു മുമ്പ് ട്രയൽസിന്റെ സമയത്ത് പോൾ ഒടിഞ്ഞത് ആശങ്ക ഉണ്ടാക്കിയെങ്കിലും കൈയിൽ ഉണ്ടായിരുന്ന മറ്റൊരു പോൾ ഉപയോഗിച്ചാണ് മത്സരത്തിനിറങ്ങിയത്. കോതമംഗലം മാർ ബേസിൽ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ സെഫാനിയ എറണാകുളം ജില്ല ടീം അംഗമാണ്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.