22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 18, 2026
January 16, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026

രാഹുല്‍ മാങ്കൂട്ടത്തിലും നഗരസഭാ ചെയര്‍പേഴ്സണും വേദി പങ്കിട്ടതില്‍ ബിജെപിയില്‍ പ്രതിഷേധം ശക്തമാകുന്നു

Janayugom Webdesk
പാലക്കാട്
October 26, 2025 12:32 pm

ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കൊപ്പം പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കഴിഞ്ഞ ദിവസം പൊതുപരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ ബിജെപിക്കുള്ളില്‍ വിവാദം ശക്തമാകുന്നു.പാര്‍ട്ടി സംസ്ഥാന,ജില്ലാ നേതൃത്വങ്ങളും , യുവജനസംഘടനകളും രാഹുലിനെ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടയുന്നതടക്കമുള്ള പ്രഖ്യാപനവുമായി രംഗത്തുള്ളപ്പോഴാണ് എംഎല്‍എയ്ക്കൊപ്പം റോഡിന്റെ ഉദ്ഘാടനചടങ്ങില്‍ ബിജെപി നേതാവായ ചെയര്‍പേഴ്സണ്‍ പങ്കെടുത്തത്.

സംഭവം വാർത്തയാവുകയും സാമൂഹികമാധ്യമങ്ങളിലടക്കം ചർച്ചയാവുകയും ചെയ്തതോടെ പാർട്ടിനിലപാടിനോട് യോജിക്കാത്ത നടപടിയാണ് ചെയർപേഴ്സന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ആരോപിച്ച് ഒരുവിഭാഗം രംഗത്തെത്തി.ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് ചേരുന്ന ജില്ലാക്കമ്മിറ്റി യോഗത്തിലും ഇക്കാര്യം ചർ‌ച്ചയാവും. പാർട്ടി സംസ്ഥാന നേതൃത്വത്തിലും വിഷയം ചർച്ചയായിട്ടുണ്ട്.എൽഎൽഎഫണ്ട് ഉപയോഗിച്ച് നിർമിച്ച റോഡിന്റെ ഉദ്ഘാടനത്തിന് നഗരസഭാ ചെയർപേഴസൺ എന്ന നിലയിലാണ് പങ്കെടുത്തതെന്നും വിവാദങ്ങൾക്കില്ലെന്നും നഗരസഭാ ചെയർപേഴ്സൺ പ്രമീളാ ശശിധരൻ പ്രതികരിച്ചു.

എന്നാല്‍ പാലക്കാട് ബിജെപിയില്‍ രൂക്ഷമായ ഗ്രൂപ്പു പോരാണ് നിലനില്‍ക്കുന്നത്. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വിഭാഗത്തിലുള്ളവരാണ് നഗരസഭാ ചെയര്‍പേഴ്സണും കൂട്ടരും. കഴിഞ്ഞ ദിവസം നഗരസഭയുടെ ഒരു പദ്ധതിയുടെ ഉദ്ഘാടനത്തില്‍ നിന്ന് നഗരസഭാ ചെയര്‍പേഴ്സണെ ഒഴിവാക്കിയിരുന്നു. കൃഷ്ണകുമാറും അദ്ദേഹത്തിന്റെ ഭാര്യയായ നഗരസഭകൗണ്‍സിലറും പങ്കെടുത്താണ് ഉദ്ഘാടനം നടത്തിയത്. ഇതിനെതിരെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന് പരാതി നല്‍കുകുയും ചെയ്തതായി പറയപ്പെടുന്നു 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.