22 January 2026, Thursday

Related news

December 13, 2025
December 7, 2025
December 1, 2025
November 30, 2025
November 29, 2025
November 29, 2025
November 28, 2025
November 25, 2025
November 19, 2025
November 9, 2025

മോൻതാ ചുഴലിക്കാറ്റ്: ആന്ധ്രയിൽ 2,200 കോടിയുടെ സാമ്പത്തിക നഷ്ടം, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മഴ കനക്കും

Janayugom Webdesk
വിശാഖപട്ടണം
October 29, 2025 8:27 am

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മൊൻത ചുഴലിക്കാറ്റ് ആന്ധ്രാ തീരം തൊട്ടതിന് പിന്നാലെ തീവ്രത കുറഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെ കാക്കിനടയുടെ തെക്ക് ഭാഗത്തുള്ള മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശിയത്. ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്രയിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. വൈദ്യുതി വിതരണ രംഗത്ത് മാത്രം ഏകദേശം 2,200 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. 1.76 ലക്ഷം ഹെക്ടറിലധികം കൃഷി നശിച്ചു, ഇതിനെ തുടർന്ന് 83,000 കർഷകരെയാണ് ബാധിച്ചത്. തീരദേശത്തെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് 35,000‑ത്തിലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

ആന്ധ്രാപ്രദേശിന് പുറമെ തെലങ്കാന, ഒഡീഷ, തമിഴ്‌നാട് എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മൊൻതയുടെ സ്വാധീനം കാരണം കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.