14 January 2026, Wednesday

Related news

January 13, 2026
January 10, 2026
January 10, 2026
January 9, 2026
January 7, 2026
January 6, 2026
December 24, 2025
December 19, 2025
December 19, 2025
December 17, 2025

ഹാൽ സിനിമ വിവാദം; ഹൈക്കോടതി ഇന്ന് ഹർജി വീണ്ടും പരിഗണിക്കും

Janayugom Webdesk
കൊച്ചി
October 31, 2025 10:07 am

സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ‘ഹാൽ’ എന്ന സിനിമയുടെ നിർമാതാവ് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. സിനിമയ്ക്ക് പ്രദർശനാനുമതി നൽകുന്ന കാര്യത്തിൽ ജസ്റ്റിസ് വി ജി അരുൺ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും. സിനിമയുടെ ഉള്ളടക്കം മതപരവും സാമൂഹികപരവുമായ സ്പർദ്ധയുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആർഎസ്എസ് നൽകിയ അപേക്ഷ ഇന്നലെ കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. നേരത്തെ കത്തോലിക്കാ കോൺഗ്രസും സിനിമയ്ക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് കേസിൽ കക്ഷി ചേർന്നിരുന്നു.

സിനിമയിലെ വിവിധ സംഭാഷണങ്ങളും രംഗങ്ങളും ഒഴിവാക്കി പുതിയ പകർപ്പ് നൽകണമെന്നായിരുന്നു സെൻസർ ബോർഡ് നേരത്തെ നിർദേശം നൽകിയത്. എന്നാൽ സിനിമയുടെ ഉള്ളടക്കം ഒരുതരത്തിലും പ്രകോപനപരമല്ലെന്ന് നിർമാതാവും സംവിധായകനും കോടതിയിൽ നിലപാടെടുത്തിരുന്നു. ഇതനുസരിച്ച്, സിനിമയുടെ ഉള്ളടക്കം പരിശോധിച്ച് തീരുമാനമെടുക്കുന്നതിൻ്റെ ഭാഗമായി ജസ്റ്റിസ് വി ജി അരുൺ സിനിമയുടെ പ്രത്യേക പ്രദർശനം ശനിയാഴ്ച കാണുകയും ചെയ്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.