
ഹാർവാർഡ് മെഡിക്കൽ സ്കൂളിലുണ്ടായ സ്ഫോടനം ആസൂത്രിതമെന്ന് ഉദ്യോഗസ്ഥർ. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ശനിയാഴ്ച പുലർച്ചെയാണ് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഗോൾഡൻസൺ കെട്ടിടത്തിന്റെ നാലാം നിലയിൽ സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിനു ശേഷം കെട്ടിടത്തിൽ നിന്ന് രണ്ട് പേർ പുറത്തേക്ക് ഓടുന്നത് കണ്ടതായി യൂണിവേഴ്സിറ്റി പൊലീസ് ഉദ്യോഗസ്ഥൻ മൊഴി നൽകിയിട്ടുണ്ട്. മനഃപൂർവം നടത്തിയ സ്ഫോടനമാണെന്നും കൂടുതൽ ഉപകരണങ്ങൾ തിരച്ചിലിൽ കണ്ടെത്താനായില്ലെന്നും ബോസ്റ്റൺ അഗ്നിശമന സേനയും പൊലീസും അറിയിച്ചു. ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്ന മുഖംമൂടി ധരിച്ച രണ്ടുപേരുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.