
സൗദിയിലേക്ക് കൊണ്ടുവരുന്നതും പോകുന്നതുമായ മരുന്നുകൾക്ക് മുൻകൂർ അനുമതി വേണമെന്ന നിയമം പ്രാബല്യത്തിൽ. ഇതനുസരിച്ച് ഉറക്കഗുളികകൾ മറ്റു മാനസിക രോഗങ്ങളുമായി ബന്ധപ്പെട്ട മരുന്നുകൾ എന്നിവയ്ക്ക് ക്ലിയറൻസ് ആവശ്യമാകുമെന്ന് ജനറൽ അതോറിറ്റി ഫോർ പോർട്ട്സ് അറിയിച്ചു. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ സർക്കുലർ പ്രകാരം, രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും നിയന്ത്രണ നടപടികൾ ഏകീകരിക്കുന്നതിനും സുരക്ഷിതമായ നടപടിക്രമങ്ങൾ ഉറപ്പാക്കുന്നതിനുമാണ് പുതിയ തീരുമാനം.
രോഗികളോ അവരുടെ കൂടെയുള്ളവരോ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ഡ്രഗ് നിയന്ത്രിണമേർപ്പെടുത്തിയ മരുന്നുകൾ കൈവശമുണ്ടെങ്കിൽ അറിയിക്കണം. യാത്രാ തീയതിക്ക് മുമ്പ് ആവശ്യമായ ക്ലിയറൻസ് നേടുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മരുന്നുകൾ കൊണ്ടുപോകാവുന്നതാണ്. അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷകൾ ‘റെസ്ട്രിക്ട്ഡ് ഡ്രഗ്സ് സിസ്റ്റം’ എന്ന ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് സമർപ്പിക്കേണ്ടത്. യാത്രക്കാർ ഇതിൽ ഒരു അക്കൗണ്ട് സൃഷ്ടിക്കുകയും ആവശ്യമായ വിവരങ്ങൾ നൽകി, കുറിപ്പടി, മെഡിക്കൽ റിപ്പോർട്ട്, മരുന്നിന്റെ ഫോട്ടോ, തിരിച്ചറിയൽ രേഖ തുടങ്ങിയവ സമർപ്പിക്കുകയും ചെയ്യണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.