6 December 2025, Saturday

Related news

November 26, 2025
November 16, 2025
November 16, 2025
November 2, 2025
October 27, 2025
May 10, 2025
April 24, 2025
April 13, 2025
February 15, 2025
February 15, 2025

ജനയുഗം സഹപാഠി — എകെഎസ്‍ടിയു; അറിവുത്സവം ജില്ലാതല മത്സരങ്ങള്‍ പൂര്‍ത്തിയായി

സംസ്ഥാനതലം 16ന്
Janayugom Webdesk
തിരുവനന്തപുരം
November 2, 2025 9:54 pm

ജനയുഗം സഹപാഠിയും എകെഎസ്‍ടിയുവും സംയുക്തമായി എൽപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന അറിവുത്സവത്തിന്റെ ജില്ലാതല മത്സരങ്ങൾ ഇന്ന് പൂര്‍ത്തിയായി. വിജയികളായവര്‍ക്ക് ക്യാഷ് അവാര്‍ഡും ഫലകവും സര്‍ട്ടിഫിക്കറ്റുകളും നല്‍കി. സംസ്ഥാനതല മത്സരം 16ന് നടക്കും. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവരാണ് 16ന് എറണാകുളം ഇടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളി‍ൽ സംസ്ഥാനതല അറിവുത്സവത്തിൽ മാറ്റുരയ്ക്കുക.
തിരുവനന്തപുരം ജില്ലാതല മത്സരം വഴുതക്കാട് കോട്ടണ്‍ ഹില്‍ എല്‍പിഎസില്‍ നടന്നു. വിജയികള്‍ക്ക് മന്ത്രി ജി ആര്‍ അനില്‍ സമ്മാനങ്ങള്‍ നല്‍കി. കൊല്ലം സെന്റ് ജോസഫ് കോൺവന്റ് ഗേൾസ് ഹയർ സെക്കന്‍ഡറി സ്കൂളിൽ മത്സരങ്ങള്‍ ജി എസ് ജയലാൽ എംഎൽഎയും സമാപന സമ്മേളനം ജില്ലാ ഗവ. പ്ലീഡർ അഡ്വ. എ രാജീവും ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാതല മത്സരങ്ങള്‍ പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്നു. സമാപന പരിപാടി കെ എ തന്‍സീര്‍ ഉദ്ഘാടനം ചെയ്തു.
ആലപ്പുഴയില്‍ എസ് ഡി വി ഗേള്‍സ് ഹൈസ്ക്കൂളിലാണ് മത്സരങ്ങള്‍ നടന്നത്. സമാപന സമ്മേളനം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി എ അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം ബേക്കർ സ്കൂളില്‍ നടന്ന മത്സരങ്ങളുടെ സമാപന യോഗം സിപിഐ സംസ്ഥാന എക്സിക്യുട്ടീവംഗം സി കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. വി കെ സന്തോഷ് കുമാർ സമ്മാനവിതരണം നിര്‍വഹിച്ചു.
മൂന്നാർ ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂളിൽ ആയിരുന്നു ഇടുക്കി ജില്ലാതല മത്സരം. എൽ എഫ് ജിഎച്ച്എസ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഹേമ സമ്മാനങ്ങൾ വിതരണം ചെയ്തു. എറണാകുളം ജില്ലാതല മത്സരങ്ങളുടെ ഉദ്ഘാടനം ആലുവ ഗവ. എച്ച്എസി എൽപി സ്കൂളിൽ സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ നിർവഹിച്ചു. സമാപന സമ്മേളനവും സമ്മാന വിതരണവും പ്രശസ്ത കാഥികനും യുവകലാസാഹിതി ജില്ലാ വർക്കിങ് പ്രസിഡന്റുമായ കൈതാരം വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
തൃശൂര്‍ ജില്ലാതല മത്സരങ്ങള്‍ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്നു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. പാലക്കാട് മോയൻസ് ഹയർ സെക്കന്‍ഡറി സ്കൂളിൽ യുവജന കമ്മിഷൻ അംഗം കെ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. സമ്മാന വിതരണം സിപിഐ ജില്ലാ എക്സി. അംഗം മുരളി കെ താരേക്കാട് നിര്‍വഹിച്ചു. മലപ്പുറത്ത് ഗേൾസ് എച്ച്എസ് വളാഞ്ചേരിയിലാണ് മത്സരങ്ങള്‍ നടന്നത്. സമാപന ചടങ്ങ് ജില്ല ഉപഭോക്ത തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് അഡ്വ. കെ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പി ഗംഗാധരൻ എൻഡോവ്മെന്റ് വിതരണം സിപിഐ ജില്ല അസി. സെക്രട്ടറി അഡ്വ. പി പി ബാലകൃഷ്ണൻ നിർവഹിച്ചു. മലപ്പുറം ബിഎഡ് സെന്റർ പ്രിൻസിപ്പാൾ ഗോപാലൻ മങ്കട പ്രഭാഷണം നടത്തി.
പനമരം ജിഎച്ച്എസില്‍ നടന്ന വയനാട് ജില്ലാ തല അറിവുത്സവം എകെഎസ്‌ടിയു സംസ്ഥാന പ്രസിഡന്റ് കെ കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഹോര്‍ട്ടികോര്‍പ്പ് ബോര്‍ഡ് അംഗം വിജയന്‍ ചെറുകര സമ്മാനദാനം നിര്‍വഹിച്ചു. കോഴിക്കോട് കാരപ്പറമ്പ് ഹയർസെക്കന്‍ഡറി സ്കൂളിൽ അസിസ്റ്റന്റ് കളക്ടർ മോഹനപ്രിയ ഐഎഎസ് ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറിയും ജില്ലാപഞ്ചായത്ത് വെെസ് പ്രസിഡന്റുമായ അഡ്വ. പി ഗവാസ് അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് സമ്മനദാനം നിര്‍വഹിച്ചു. എസ്എസ്കെ ജില്ലാ പ്രോജക്ട് ഓഫിസര്‍ ഡോ. അബ്ദുൾ ഹക്കീം മുഖ്യാതിഥിയായി.
കണ്ണൂരിൽ പള്ളിക്കുന്ന് ഗവ. എച്ച്എസ്എസിൽ നടന്ന മത്സരത്തിന്റെ സമാപന സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കവി മാധവൻ പുറച്ചേരി സമ്മാനദാനം നിർവഹിച്ചു.
കാസര്‍കോട് ജില്ലാതല മത്സരം ഹൊസ്ദുര്‍ഗ് എച്ച് എസ് എസില്‍ നടന്നു. സമാപന സമ്മേളനവും വിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങും ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.