
‘സ്‌ട്രേഞ്ചര്‍ തിങ്‌സ്’ താരം ഡേവിഡ് ഹാര്‍ബറിനെതിരേ ആരോപണങ്ങളുമായി സഹതാരം മില്ലി ബോബി ബ്രൗണും മുന്‍ഭാര്യ ലില്ലി അലനും രംഗത്ത്. മാനസികമായി പീഡിപ്പിച്ചെന്നും ഉപദ്രവിച്ചെന്നുമാണ് മില്ലി ബോബി ബ്രൗണ്‍ ആരോപണം ഉന്നിയിച്ചിരിക്കുന്നത് തനിക്കൊപ്പം കഴിയവെ മറ്റൊരു ബന്ധമുണ്ടായിരുന്നെന്നാണ് മുന്‍ഭാര്യയുടെ ആരോപണം. മില്ലിയുടെ പരാതിയെത്തുടര്‍ന്ന് ആഭ്യന്തര അന്വേഷണമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. മില്ലിയുടെ പരാതിക്കെട്ടില്‍ മാസങ്ങളോളം നീണ്ടുനിന്ന അന്വേഷണം നടന്നു. അതേസമയം, അന്വേഷണത്തിലെ കണ്ടെത്തലുകള്‍ പുറത്തുവന്നിട്ടില്ല. പരാതിയില്‍ ലൈംഗികാരോപണങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, തന്നെ വഞ്ചിച്ചുവെന്നാണ് പരാതിയിലുണ്ട്. നാലുവര്‍ഷത്തെ ദാമ്പത്യത്തിനുശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് ഇരുവരും വിവാഹമോചനം നേടിയത്. മറ്റൊരു നെറ്റ്ഫ്‌ളിക്‌സ് ചിത്രത്തില്‍ കോസ്റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിച്ച നതാലി ടിപ്പറ്റുമായി ഡേവിഡ് ഹാര്‍ബറിന് ബന്ധമുണ്ടായിരുന്നുവെന്നാണ് മുന്‍ഭാര്യ ഉന്നയിച്ചിരിക്കുന്ന ആരോപണം. ‘സ്‌ട്രേഞ്ചര്‍ തിങ്‌സ്’ സീരീസിന്റെ അഞ്ചാം സീസണ്‍ 26‑ന് പുറത്തിറങ്ങാനിരിക്കെയാണ് താരത്തിനെതിരേ ഗുരുതര ആരോപണങ്ങള്‍ പുറത്ത് വരുന്നത്. സീരീസില്‍ മില്ലി ബോബി ബ്രൗണിന്റെ വളര്‍ത്തച്ഛന്റെ വേഷമാണ് ഡേവിഡ് ഹാര്‍ബര്‍ അവതരിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.