
സാമൂഹ്യനീതിക്കും സമത്വത്തിനും വേണ്ടി എന്ന മുദ്രാവാക്യവുമായി നവംബർ 18 ന് രാജ്യവ്യാപക സമരങ്ങള്‍ സംഘടിപ്പിക്കുവാന്‍ സിപിഐ തീരുമാനിച്ചു.
രാജ്യത്ത് സാമൂഹ്യനീതിയും സമത്വവും ഇല്ലാതാക്കുന്ന ജാതി വിവേചനം, സവര്‍ണാധിപത്യം വർഗീയവൽക്കരണം, ന്യൂനപക്ഷങ്ങളെ ലക്ഷ്യംവയ്ക്കല്‍, പുരുഷാധിപത്യപരമായ അടിച്ചമർത്തല്‍, സ്ത്രീകൾക്കെതിരായ അക്രമങ്ങള്‍ എന്നിവയ്ക്കെതിരെയാണ് സമരമെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.
ജാതി, വർഗം, ലിംഗഭേദം, മതം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാരും അന്തസിലും അവകാശങ്ങളിലും തുല്യരാണെന്ന ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ നിലനിര്‍ത്തുകയാണ് കാമ്പയിനിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.