6 December 2025, Saturday

Related news

November 27, 2025
November 21, 2025
November 21, 2025
November 19, 2025
November 14, 2025
November 10, 2025
November 7, 2025
November 6, 2025
November 5, 2025
November 5, 2025

ഫിലിപ്പീൻസിൽ ആഞ്ഞടിച്ച് കൽമേഗി ചുഴലിക്കാറ്റ്; 52 മരണം

Janayugom Webdesk
മനില
November 5, 2025 8:46 am

ഫിലിപ്പീൻസിൽ നാശം വിതച്ച് കൽമേഗി ചുഴലിക്കാറ്റ്. 52 പേർ മരിച്ചതായിയാണ് റിപ്പോർട്ട്. 13 പേരെ കാണാതായി. ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കമാണ് വൻ നാശനഷ്ടം വിതച്ചത്. മണിക്കൂറിൽ 120 കിലോമീറ്റർ (75 മൈൽ) വേഗതയിലും 150 കിലോമീറ്റർ (93 മൈൽ) വേഗതയിലും ശക്തമായ കാറ്റ് വീശിയിരുന്നു. രാജ്യത്തെ ജനസാന്ദ്രത കൂടിയ ദ്വീപായ സെബുവിലെ പട്ടണങ്ങളും ജനവാസ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കൽമേഗി ചുഴലിക്കാറ്റ് വിയറ്റ്‌നാമിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. വിയറ്റ്‌നാമിൽ ഇതിനകം തന്നെ റെക്കോർഡ് മഴയാണ് പെയ്യുന്നത്. 

ഏകദേശം നാലു ലക്ഷം പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ടെന്ന് സിവിൽ ഡിഫൻസ് ഓഫിസിലെ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ റാഫേലിറ്റോ അലജാൻഡ്രോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആളുകൾ വീടിന്റെ മേൽക്കൂരകളിൽ കഴിയുന്നതിന്റെയും വാഹനങ്ങൾ തെരുവിലൂടെ ഒഴുകുന്നതിന്റെയും വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എത്തിയ സൈനിക ഹെലികോപ്റ്റർ വടക്കൻ മിൻഡാനോ ദ്വീപിൽ തകർന്നുവീണ് ആറു ജീവനക്കാർ മരിച്ചതായി ഫിലിപ്പീൻസ് എയർഫോഴ്സ് (പിഎഎഫ്) അറിയിച്ചു. ഫിലിപ്പീൻസിൽ ഓരോ വർഷവും ശരാശരി 20 കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും ഉണ്ടാകാറുണ്ട്. 

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.