21 February 2026, Saturday

Related news

February 20, 2026
February 20, 2026
February 18, 2026
February 17, 2026
February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026

കാമുകിക്ക് വേണ്ടി അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊ ലപ്പെടുത്തി

Janayugom Webdesk
ചെന്നൈ
November 7, 2025 6:17 pm

തമിഴ്‌നാട്ടില്‍ അഞ്ച് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ 25 കാരിയായ സ്ത്രീയും അവരുടെ കാമുകിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണഗിരിയിലാണ് സംഭവം. ഭാരതിയും പങ്കാളിയായ സുമിത്രയെയുമാണ് കേസില്‍ കുറ്റ‍വാളികളായി കണ്ടെത്തിയത്. വിവാഹിതയായ ഭാരതിക്ക് 5ഉം 3 ഉം വയസ്സുള്ള രണ്ട് പെൺമക്കളും അഞ്ച് മാസം പ്രായമുള്ള ഒരു മകനുമുണ്ടായിരുന്നു. സുമിത്രയുമായി ഭാരതിക്ക് സ്വവർഗ ബന്ധമുണ്ടെന്ന് മനസിലാക്കിയ ഭര്‍ത്താവുമായി നിരന്തരം തര്‍ക്കങ്ങളുണ്ടാകുകയും ഭാരതി അമ്മയുടെ വീട്ടിലേക്ക് മാറി താമസിക്കുകയുമായിരുന്നു.

പിന്നാലെ ബന്ധുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ തിരിച്ചെത്തിയ ഭാരതി. വീട്ടില്‍ ആളില്ലാത്ത സമയത്ത് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശ്വാസം മുട്ടിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചത് എന്ന് ഭര്‍തൃവീട്ടുകാര്‍ തെറ്റുധരിപ്പിക്കുകയും കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തുകയും ചെയ്തു.

എന്നാല്‍ സംഭവത്തില്‍ സംശയം ഉയര്‍ന്നതോടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മകനെ കൊന്നതായി ഭാരതി സമ്മതിക്കുകയും, മരിച്ച കുട്ടിയുടെ ഫോട്ടോ സുമിത്രയുമായി പങ്കുവെച്ചതിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.