
തമിഴകത്തെ പുത്തൻ സൂപ്പർ താരമായി വളർന്നുവരുന്ന പ്രദീപ് രംഗനാഥൻ നായകനായ ‘ഡ്യൂഡ്’ സിനിമയുടെ ഒ ടി ടി റിലീസും പ്രഖ്യാപിച്ചു. നവംബർ 14ന് നെറ്റ്ഫ്ലിക്സിലൂടെയാകും ചിത്രം ഒ ടി ടിയിൽ എത്തുക. ആഗോളതലത്തിൽ ‘ഡ്യൂഡ്’ 114.12 കോടി രൂപയോളം നേടിയിട്ടുണ്ട്. വിദേശത്ത് നിന്ന് മാത്രം 28.25 കോടി രൂപയും ചിത്രം സ്വന്തമാക്കി. വെറും 6 ദിവസം കൊണ്ടാണ് ചിത്രം 100 കോടി ക്ലബിൽ ഇടം നേടിയത്. ഇതോടെ, നായകനായി അഭിനയിച്ച ആദ്യ മൂന്ന് ചിത്രങ്ങളും 100 കോടി ക്ലബിലെത്തിച്ച ഒരേയൊരു ഇന്ത്യൻ നടൻ എന്ന റെക്കോർഡ് പ്രദീപ് രംഗനാഥൻ സ്വന്തമാക്കി. പ്രദീപിൻ്റെ ആദ്യ ചിത്രം ‘ലവ് ടുഡെ’ 35 ദിവസം കൊണ്ടും, രണ്ടാമത്തെ ചിത്രം ‘ഡ്രാഗൺ’ 10 ദിവസം കൊണ്ടുമാണ് 100 കോടി ക്ലബിൽ ഇടം നേടിയത്.
കോമഡി, ഇമോഷൻ, ആക്ഷൻ, പ്രണയം, കുടുംബബന്ധങ്ങൾ, സൗഹൃദം എന്നിവയെല്ലാം കോർത്തിണക്കിയ ഒരു ‘ടോട്ടൽ പാക്കേജ്’ ആയിട്ടാണ് ‘ഡ്യൂഡ്’ തിയേറ്ററുകളിലെത്തിയത്. മലയാളിയായ മമിത ബെെജുവാണ് ചിത്രത്തിലെ നായികാ കഥാപാത്രം ചെയ്തത്. കീർത്തീശ്വരൻ എന്ന നവാഗത സംവിധായകനാണ് ചിത്രം അണിയിച്ചൊരുക്കിയത്. മൈത്രി മൂവി മേക്കേഴ്സിൻ്റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.