
ഹിജ്റ സീസണിലേക്കുള്ള ഹജ്ജ് ക്രമീകരണ കരാറില്‍ ഒമാനും,സൗദി അറേബ്യയും ഒപ്പുവെച്ചു. ഓമാന്റെ എന്‍ഡോവ് മെന്റ് ‚മതകാര്യ മന്ത്രാലയവും സൗദിയുടെ ഹജ്ജ്, ഉംറ മന്ത്രാലയവുമാണ് ജിദ്ദയില്‍ ഹജ്ജ് ക്രമീകരണ കരാറില്‍ ഒപ്പുവെച്ചത്.ഇരു രാജ്യങ്ങളും ഒന്നിപ്പിക്കുന്ന സഹോദര്യ ബന്ധങ്ങളുടെയും ഓമാനില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ കാര്യങ്ങല്‍ നിയന്ത്രിക്കാനുള്ള താല്‍പര്യത്തിന്റെയും ചട്ടക്കൂടിനുള്ളിലാണ് കരാര്‍ .
എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രി ഡോ മുഹമ്മദ് ബിൻ സെയ്ദ് അൽ മാമാരിയും സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ തൗഫിഖ് ബിൻ ഫൗസാൻ അൽ റബിയയും കരാറിൽ ഒപ്പുവച്ചു. ഹജ്ജ് തീർഥാടനം നടത്തുന്ന ഒമാൻ സ്വദേശികൾക്കും താമസക്കാർക്കും സഹായങ്ങൾ നൽകുകയാണ് കരാർ ലക്ഷ്യമിടുന്നത്. മസാർ പ്ലാറ്റ്‌ഫോമിൽ ഒമാനിൽനിന്നുള്ള തീർഥാടകരുടെ വിവരം രജിസ്റ്റർ ചെയ്യാനുള്ള സംവിധാനങ്ങൾ, ക്യാമ്പുകൾ ബുക്ക് ചെയ്യൽ, പുണ്യസ്ഥലങ്ങളിൽ അടിസ്ഥാന സേവന പാക്കേജുകൾ വാങ്ങൽ, സേവനങ്ങൾക്കുള്ള കരാറുകൾ, ഗതാഗതം– താമസം– കാറ്ററിങ്, ഒമാനി ഹജ്ജ് മിഷൻ നൽകുന്ന മെഡിക്കൽ സേവനങ്ങൾ എന്നിവയ്ക്കുള്ള സംവിധാനങ്ങൾ കരാർ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
അംഗീകൃത ഗ്രൂപ്പിങ് പ്ലാനുകൾക്കനുസൃതമായി തീർഥാടകരെ ഗ്രൂപ്പു ചെയ്യാനുള്ള സംവിധാനവും അവരുടെ വരവിനും പോക്കിനുമുള്ള സംവിധാനവും ഇതിൽ വിശദീകരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.