2 January 2026, Friday

Related news

January 1, 2026
January 1, 2026
December 30, 2025
December 26, 2025
December 25, 2025
December 25, 2025
December 24, 2025
December 21, 2025
December 21, 2025
December 20, 2025

ഡല്‍ഹി സ്ഫോടനം: അന്വേഷണച്ചുമതല ഏറ്റെടുത്ത് എൻഐഎ

Janayugom Webdesk
ന്യൂഡല്‍ഹി
November 11, 2025 4:47 pm

ഡല്‍ഹി കാർ ബോംബ് സ്‌ഫോടനത്തിന്‍റെ അന്വേഷണ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻ ഐ എക്ക് കൈമാറി. ഇന്നലെ
വൈകീട്ട് ചെങ്കോട്ടയ്ക്ക് സമീപമാണ് ഉഗ്ര സോഫടനം നടന്നത്. ഇതുവരെ 13 പേരാണ് പൊട്ടിത്തെറിയിൽ മരിച്ചത്. നിരവധി പേർ പരുക്കേറ്റ് ചികിത്സയിലാണ്. രാജ്യത്തെ പ്രമുഖ ഭീകരവിരുദ്ധ ഏജൻസിയായ ദേശീയ അന്വേഷണ ഏജൻസി സംഭവ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. 

അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിലെ മൂന്ന് ഡോക്ടർമാരെ കൂടി അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് കസ്റ്റഡിയിലെടുത്തു. നിലവില്‍ ഫരീദാബാദിൽ വ്യാപക പരിശോധന തുടരുകയാണ്. ചെങ്കോട്ടയിലെ സ്ഫോടനത്തിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. നിലവിൽ ഭൂട്ടാനിലാണ് പ്രധാനമന്ത്രിയുള്ളത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പറയുമ്പോ‍ഴും, രാജ്യതലസ്ഥാനത്ത് സംഭവിച്ച വൻ സുരക്ഷാ വീഴ്ചയിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്റലിജൻസ് ഭീകരാക്രമണ സാധ്യതാ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്ന രാജ്യതലസ്ഥാനത്ത് അതീവ സുരക്ഷാ വീഴ്ചയാണുണ്ടായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.