
സമുദായ നേതാക്കളുടെ പ്രീതിക്കായി കൊല്ലൂർവിള വിറ്റുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയ്ക്ക് എതിരെ പോസ്റ്റർ.
കൊല്ലം ഡിസിസി ഓഫിസിന് മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ബിന്ദു കൃഷ്ണ ബിജെപി ഏജന്റാണോയെന്ന് പോസ്റ്ററിൽ ചോദിക്കുന്നു. നരേന്ദ്ര മോഡിയുടെയും ബിന്ദു കൃഷ്ണയുടെയും ചിത്രങ്ങൾക്കൊപ്പം താമര ചിഹ്നവും ഉൾപ്പെടുത്തിയാണ് പോസ്റ്റർ തയാറാക്കിയിരിക്കുന്നത്. മധ്യപ്രദേശിൽ സിന്ധ്യയെങ്കിൽ കേരളത്തിലെ ഒറ്റുകാരിയാണ് ബിന്ദുകൃഷ്ണയെന്നും പോസ്റ്റർ പറയുന്നു.
95 ശതമാനം മുസ്ലിം വോട്ടുള്ള കൊല്ലൂർ വിളവാർഡിൽ എൻഎസ്എസിന് എന്ത് കാര്യമെന്നും, കേരളത്തിലെ ഏറ്റവും വലിയ ജമാഅത്ത് ആയ കൊല്ലൂർവിളയിൽ, കൊല്ലൂർവിളക്കാരനല്ലാത്ത മാഷ്‌കൂറിന് എന്ത് കാര്യമെന്നും പോസ്റ്ററിൽ ചോദ്യമുണ്ട്. കൊല്ലത്ത് മത്സരിക്കാൻ സമുദായ നേതാക്കളുടെ പ്രീതിക്ക് വേണ്ടിയാണോ സീറ്റ് വിറ്റതെന്നും, ക്യാഷ് വാങ്ങിയാണോ കോൺഗ്രസ് ജയിക്കുന്ന സീറ്റ് വിറ്റതെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്.
“ബിന്ദു കൃഷ്ണയുടെ ബിസിനസ് പാർട്ണറിന് നൽകാനുള്ളതല്ല കൊല്ലൂർ വിള സീറ്റ്” എന്നും പോസ്റ്ററിൽ പറയുന്നു. ജനറൽ സീറ്റിൽ ദീപ്തി മേരി വർഗീസിന് മത്സരിക്കാനാകുമെങ്കിൽ ഹംസത്ത് ബീവിയ്ക്കും ആകാമെന്നും പോസ്റ്റർ പറയുന്നു. പോസ്റ്റര്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ കീറിക്കളഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.