11 December 2025, Thursday

Related news

December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 6, 2025
December 6, 2025
December 5, 2025

എല്‍ജെപിക്ക് ശക്തികൂടി; ഉപമുഖ്യമന്ത്രിപദം ആവശ്യപ്പെട്ടേക്കുമെന്ന് സൂചന

Janayugom Webdesk
പട്ന
November 14, 2025 9:53 pm

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി ​ചിരാഗ് പാസ്വാന്റെ ലോക് ജൻ ശക്തി (എൽജെപി) പാർട്ടിക്ക് അപ്രതീക്ഷിത മുന്നേറ്റം. മത്സരിച്ച 29 സീറ്റുകളിൽ മികവാർന്ന പ്രകടനം കാഴ്ചവച്ച എൽജെപി 22 സീറ്റുകള്‍ നേടി. 

എൻഡിഎ മുന്നണിയിൽ നിതീഷിന്റെ വിലപേശൽ രാഷ്ട്രീയത്തിന് തടയിടാൻ ബിജെപിക്ക് ഇക്കുറി ചിരാഗ് പാസ്വാൻ നിർണായകമാണ്. ഇതോടെ ഉപമുഖ്യമന്ത്രി പദം ചിരാഗ് ആവശ്യപ്പെട്ടേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. എൻ‌ഡി‌എ ഭൂരിപക്ഷം നേടിയാൽ തന്റെ പാർട്ടി ഉപമുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെട്ടേക്കാമെന്ന് നേരത്തെ ചിരാഗ് സൂചന നല്‍കിയിരുന്നു.

നേരത്തെ സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ട് എൻഡിഎയിൽ ചിരാഗ് പാസ്വാൻ വലിയ വില പേശലാണ് നടത്തിയത്. എൽജെപിക്ക് 20ലേറെ സീറ്റുകൾ നൽകാൻ ബിജെപിയും എൻഡിഎയും ആദ്യം തയ്യാറായിരുന്നില്ല. ഇതോടെ ചിരാഗ് തന്റെ സമ്മര്‍ദ തന്ത്രം പുറത്തെടുത്തു. ജൻസുരാജിന്റെ പ്രശാന്ത് കിഷോറുമായി ചർച്ച നടത്തി. ഒടുവിൽ എൻഡിഎയിൽ നിന്ന് 29 സീറ്റുകൾ നേടിയെടുക്കുകയും ചെയ്തു. 

ഇതിന് മുമ്പ് 2005‑ലാണ് എൽജെപി ഇത്രയധികം സീറ്റുകൾ നേടിയത്. അന്ന് 29 സീറ്റുകൾ എൽജെപി നേടിയെങ്കിലും തൂക്കുമന്ത്രി സഭയായിരുന്നു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടി കേവലം 11 സീറ്റുകളിലേക്ക് ഒതുങ്ങി. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജെഡിയുവിനെ 43 സീറ്റിൽ ഒതുക്കിയതിലും എൽജെപിയ്ക്ക് നിർണായക പങ്കുണ്ടായിരുന്നു. പല മണ്ഡലങ്ങളിൽ ജെഡിയു സ്ഥാനാർഥികളുടെ വിജയം തല്ലിക്കെടുത്തിയത് എൽജെപിയുടെ സൗഹൃദ മത്സരമാണ്. ഇത്തവണയും എൽജെപിയും ജെഡിയുവും തമ്മിൽ സൗഹൃദ മത്സരത്തിന് സാധ്യതയുണ്ടായിരുന്നെങ്കിലും ബിജെപി നേതൃത്വം ഇടപെട്ട് അത് ഒഴിവാക്കുകയായിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.