
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോഴിക്കോട് കോർപറേഷൻ എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 76 വാർഡുകളിൽ 73 ഇടത്തെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. സിപിഐ(എം) 57 വാർഡുകളിലാണ് മത്സരിക്കുന്നത്. ഘടകകക്ഷികളായ സിപിഐ, ആർജെഡി എന്നിവ അഞ്ച് വാർഡുകളിൽ വീതം മത്സരിക്കും. എൻസിപി മൂന്നും ജെഡിഎസ് രണ്ടും കേരള കോൺഗ്രസ് (എം), ഐഎൻഎൽ, നാഷണൽ ലീഗ്, കോൺഗ്രസ് എസ് എന്നീ കക്ഷികൾ ഒന്നു വീതം വാർഡുകളിലും സ്ഥാനാർത്ഥികളെ നിർത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.