10 December 2025, Wednesday

ബംഗളൂരുവില്‍ ഗതാഗത നിയമലംഘന; 200 കോടിയിലേറെ പിഴ

Janayugom Webdesk
കര്‍ണാടക
November 17, 2025 2:14 pm

ബംഗളൂരു നഗരത്തിൽ ഗതാഗത നിയമലംഘനത്തിന് പിഴയായി ലഭിച്ചത് 200 കോടിയിലേറെ. 10 മാസത്തിനിടെ 07.35 കോടി രൂപയാണ് പിഴയായി ലഭിച്ചത്. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ വർഷം 82.9 ലക്ഷം കേസുകളിൽ നിന്ന് 84.91കോടിയായിരുന്നു പിഴ. ഇത്തവണ ഇത് ഇരട്ടിയിലധികമായി വര്‍ധിക്കുകയായിരുന്നു. കുടിശ്ശികയുള്ള പിഴ അടയ്ക്കുന്നതിന് ഇളവ് നൽകിയതാണ് പിഴ ശേഖരണത്തിൽ കുതിപ്പിന് കാരണം. പഴയ കുടിശ്ശികകൾ അടയ്ക്കാൻ നിരവധി ആളുകളെ ഈ സംരംഭം പ്രോത്സാഹിപ്പിച്ചതായി ജോയിന്റ് പൊലീസ് കമ്മീഷണർ (ട്രാഫിക്) പറഞ്ഞു.

ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ചതിനും പിൻസീറ്റില്‍ യാത്രചെയ്തതിനുമായി 101.86 ലക്ഷം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.