22 January 2026, Thursday

ഇടതുപക്ഷവും അധികാര വികേന്ദ്രീകരണവും

തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിയത് 1,23,174.32 കോടി രൂപ
ജയ്സണ്‍ ജോസഫ്
November 18, 2025 4:40 am

ക്തമായ കേന്ദ്രം, സംതൃപ്തമായ സംസ്ഥാനങ്ങൾ, പ്രാദേശിക ഭരണകൂടങ്ങളായി മാറുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾ, ഈ കാഴ്ചപ്പാടാണ് എക്കാലവും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷവും ഉയർത്തുന്നത്. പ്രദേശത്തിന്റെ സവിശേഷത ഉൾക്കൊണ്ട് പ്രവർത്തിക്കാനാവുക തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണ്. അതിനാൽ അവയെ പ്രാദേശിക ഭരണകൂടങ്ങളായി കണ്ട് അധികാരവും പണവും നൽകുന്നതിന് ഇടതുപക്ഷ സർക്കാരുകൾ തയ്യാറായി. അധികാര വികേന്ദ്രീകരണം ഇടതുപക്ഷം ഭരിച്ച ഇടങ്ങളിൽ ശക്തിപ്പെട്ടതും ഇക്കാരണത്താലാണ്. നാട്ടിൽ സമഗ്രവികസനവും ക്ഷേമവും ഉറപ്പാക്കി നവകേരളസൃഷ്ടി സാക്ഷാത്കരിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് എൽഡിഎഫ് സർക്കാർ കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടെ അനുവദിച്ചത് 1,23,174.32 കോടി രൂപയാണ്. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഇല്ലായ്മ ചെയ്യാൻ പദ്ധതി സജ്ജമാക്കുമ്പോഴും യുഡിഎഫ് അതിന് കുടപിടിയ്ക്കുമ്പോഴും തദ്ദേശസ്ഥാപനങ്ങൾക്ക് കൂടുതൽ ഫണ്ട് അനുവദിച്ച് സംസ്ഥാന സർക്കാർ ജനമുന്നേറ്റം ഉറപ്പാക്കുകയാണ്. കേന്ദ്രനികുതി വരുമാനത്തിൽ നിന്നും കേരളത്തിന് കിട്ടുന്ന വിഹിതം പത്താം ധനകമ്മീഷന്റെ കാലത്ത് 3.88 ശതമാനമായിരുന്നത് ഇപ്പോൾ 1.93 ആയി കുറഞ്ഞു. കേന്ദ്രത്തിൽ നിന്നും കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് കിട്ടുന്ന നികുതിവിഹിതം പന്ത്രണ്ടാം ധനകമ്മീഷന്റെ കാലത്തുണ്ടായിരുന്ന 4.54 ശതമാനത്തിൽ നിന്നും ഇപ്പോൾ 2.68 ശതമാനമായി താഴ്ന്നു. ഇത്തരം കുറവുകൾക്കുമിടയിലാണ് ആദ്യ പിണറായി സർക്കാരിന്റെ ആദ്യ സാമ്പത്തിക വർഷമായ 2016–2017 മുതൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന സാമ്പത്തിക വർഷമായ 2025–2026 വരെയുള്ള കാലയളവിൽ 1,23,174.32 കോടി രൂപ അനുവദിച്ചത്. 2011-12 മുതൽ 2025–26 സാമ്പത്തിക വർഷംവരെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഉപാധിരഹിത ഫണ്ട് അനുവദിച്ചതിന്റെ പ്ലാനിംഗ് ബോർഡ് റിപ്പോർട്ടിലെ കണക്കു പരിശോധിക്കുമ്പോൾ ഇതിൽ 74,353.5 കോടി രൂപ വികസന ഫണ്ടാണ്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനത് പ്രവർത്തനങ്ങൾക്കുള്ള ജനറൽ പർപ്പസ് ഫണ്ട് 18,530.35 കോടിരൂപയും മെയിന്റനൻസ് ഫണ്ട് 30,290.47 കോടി രൂപയുമാണ്. സംസ്ഥാന പദ്ധതി അടങ്കലിലും പത്തു വർഷത്തിനിടെ വലിയ വർധനവ് കാണാം. യുഡിഎഫ് ഭരിച്ച 2011–2016 ൽ സംസ്ഥാന പദ്ധതി അടങ്കൽ 82,040 കോടി രൂപയായിരുന്നു. എന്നാൽ പിണറായി വിജയൻ മുഖ്യമന്ത്രിയായുള്ള സർക്കാരിന്റെ 2016–2021 കാലത്ത് ഇ‍ൗ തുക 1,37,870 കോടി രൂപയായി വർധിച്ചു. 

നിലവിൽ പദ്ധതി അടങ്കൽ 1,51,220 കോടി രൂപയാണ്.
വികസന ഫണ്ട് — 74,353.5 കോടി
ജനറൽ പർപ്പസ് ഫണ്ട് — 18,530.35 കോടി
മെയിന്റനൻസ് ഫണ്ട് — 30,290.47 കോടി

തദ്ദേശഭരണ സ്ഥാപനങ്ങൾ പദ്ധതി പ്രവർത്തനം നിർവഹിക്കുന്നത് വികസന ഫണ്ട് ഉപയോഗിച്ചാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇ‍ൗ ഫണ്ടിൽ വലിയ വർധനവാണുള്ളത്. പ്രളയകാലത്തും കോവിഡ് കാലത്തും തുകയിൽ കുറവ് വരുത്തിയിരുന്നില്ല. യുഡിഎഫ് സർക്കാരിന്റെ അവസാന സാമ്പത്തിക വർഷമായ 2015–2016ൽ 4798.73 കോടി രൂപയായിരുന്നു വികസന ഫണ്ട്. എന്നാൽ എൽഡിഎഫ് അധികാരത്തിൽ വന്ന് തൊട്ടടുത്ത വർഷം ഇത് 5500 കോടി രൂപയായി. ഇ‍ൗ തുക ക്രമമായി വർധിപ്പിച്ച് 2025–2026ൽ 9215 കോടി രൂപയായി ഉയർത്തി. മഹാപ്രളയകാലത്ത് (2018–2019) 7000 കോടി രൂപയായിരുന്നു തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനത് പ്രവർത്തനം നിർവഹിക്കുക നികുതി ഉൾപ്പെടെയുള്ള സ്വന്തമായി സ്വരൂപിക്കുന്ന ഫണ്ടിൽനിന്നാണ്. ഇതോടൊപ്പം സംസ്ഥാന സർക്കാരിന്റെ ബജറ്റ് വിഹിതവും ലഭിക്കും. ഇതാണ് ജനറൽ പർപ്പസ് ഫണ്ട്. 2016–2021ൽ യുഡിഎഫ് സർക്കാർ ജനറൽ പർപ്പസ് ഫണ്ടായി തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചത് 4424.997 കോടി രൂപയായിരുന്നു. എന്നാൽ പിന്നീട് വന്ന എൽഡിഎഫ് സർക്കാർ ഇത് 7367.82 കോടി രൂപയായും നിലവിലെ സർക്കാർ 11,162.53 കോടി രൂപയായും വർധിപ്പിച്ചു. 

അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സ്കൂൾ, ആശുപത്രികൾ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വിട്ടു നൽകി. ഇവയുടെ അറ്റകുറ്റപ്പണിയും തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിയിലുള്ള റോഡുകളുടെ നിർമ്മിതിയും അറ്റകുറ്റപ്പണികളും ഉൾപ്പെടും. അതിനായി സർക്കാർ ബജറ്റ് വിഹിതമായി തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്നതാണ് മെയിന്റനൻസ് ഫണ്ട്. മെയിന്റനൻസ് ഫണ്ട് ഇനത്തിൽ ആകെ അനുവദിച്ചത് 30,290.47 കോടി രൂപയാണ്. ഇതിൽ 19,603.78 കോടി രൂപ റോഡ് മെയിന്റനൻസ് ഫണ്ടും 10686.69 കോടിരൂപ നോൺ മെയിന്റനൻസ് ഫണ്ടുമാണ്. 2011–2016ലെ യുഡിഎഫ് സർക്കാർ മെയിന്റനൻസ് ഗ്രാന്റായി അഞ്ചുവർഷം അനുവദിച്ചത് 6375.99 കോടി രൂപയായിരുന്നു. എന്നാൽ 2016–2021ലെ എൽഡിഎഫ് സർക്കാർ 12150.06 കോടി രൂപയും നിലവിലെ സർക്കാർ 18140.41 കോടി രൂപയുമായി വർധിപ്പിച്ചു. ഉയർന്ന മാനവ‑സാമൂഹിക വികസന നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനമാണ് കേരളം. ആ നേട്ടത്തിൽ തദ്ദേശ ഭരണ സംവിധാനത്തിനുള്ള പങ്കു വളരെ വലുതാണ്. പ്രത്യേകിച്ചും ജനാധിപത്യ വികേന്ദ്രീകരണത്തിന്റെ പോയവർഷങ്ങൾ. 1996ൽ എൽഡിഎഫ് സർക്കാർ ആരംഭിച്ച ജനകീയാസൂത്രണ പ്രസ്ഥാനം കേരളത്തിലെ മനുഷ്യജീവിതത്തിന്റെ പരിവർത്തനത്തിന് പ്രധാന സംഭാവനകൾ നൽകി. ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ കാലഘട്ടത്തിൽ ആരംഭിച്ച കേരളത്തിലെ ജനാധിപത്യ വികേന്ദ്രീകരണ സംരംഭങ്ങൾ, ഭരണത്തിലും ഭരണകൂടത്തിലും വികേന്ദ്രീകരണത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു. കേരളത്തിൽ നിലനിന്നിരുന്ന സ്വേച്ഛ- കൊളോണിയൽ ഭരണരീതിയെ ജനകീയമാക്കുന്നത് 1957ലെ കമ്മ്യൂണിസ്റ്റ് സർക്കാർ ഇടപെടലിലൂടെയാണ്. 1957ലാണ് ഭരണപരിഷ്കാര കമ്മിഷൻ നിലവിൽ വന്നത്. പഞ്ചായത്തും മുനിസിപ്പാലിറ്റിയും ജില്ലാതലത്തിൽ ജില്ലാ കൗൺസിലുമെന്ന ആശയം അവർ മുന്നോട്ടുവച്ചു. ഈ ബിൽ നിയമസഭയിൽ അവതരിപ്പിച്ചിരുന്നെങ്കിലും നിയമസഭ പിരിച്ചുവിട്ടതിനാൽ നിയമമായില്ല. പിന്നീട് അധികാരത്തിൽ വന്ന വലതുപക്ഷ സർക്കാർ അധികാര വികേന്ദ്രീകരണം ദുര്‍ബലമാക്കി. തദ്ദേശഭരണ സ്ഥാപനങ്ങളെ നോക്കുകുത്തികളാക്കി. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.