
പ്രസവ ചികിത്സയ്ക്ക് പേരുകേട്ട ഒരു പ്രമുഖ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ഹാക്ക് ചെയ്യുകയും അത് ടെലിഗ്രാം വഴി പണം വാങ്ങി വിറ്റഴിക്കുകയും ചെയ്ത സംഭവത്തിൽ 8 പേര് അറസ്റ്റില്‍. ബിബിസിയാണ് ഇതുസംബന്ധിച്ച ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടത്. ഈ വർഷം ആദ്യം ഗുജറാത്തിലെ ആശുപത്രിയിൽ ഗർഭിണികൾക്ക് സ്വകാര്യ ഭാഗങ്ങളിൽ ഇൻജക്ഷൻ എടുക്കുന്നതിൻ്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോയോടൊപ്പം ഉണ്ടായിരുന്ന ലിങ്ക്, സമാനമായ മറ്റ് വീഡിയോകൾ പണം കൊടുത്ത് വാങ്ങാൻ സഹായിക്കുന്നതായിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രാജ്യവ്യാപകമായി നടക്കുന്ന ഈ തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.
ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പ്രസവ വാർഡിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചതെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ, രോഗികളുടെ സ്വകാര്യത ഗുരുതരമായി ലംഘിച്ചതുൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളാണ് കേസിൽ പൊലീസ് ചുമത്തിയിട്ടുള്ളത്. ഈ കേസിൽ ഫെബ്രുവരി മുതൽ ഇതുവരെ എട്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അറസ്റ്റിലായവരിൽ നാല് പേർ മഹാരാഷ്ട്ര സ്വദേശികളും, ബാക്കിയുള്ളവർ ഉത്തർപ്രദേശ്, ഗുജറാത്ത്, ഡൽഹി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.