19 December 2025, Friday

ഫ്‌ളൈദുബൈ വിമാനങ്ങളിലും സൗജന്യ സ്റ്റാർലിങ്ക് വൈ-ഫൈ; അതിവേഗ കണക്റ്റിവിറ്റിക്ക് സ്പേസ്എക്‌സുമായി കരാർ

Janayugom Webdesk
ദുബൈ
November 18, 2025 6:14 pm

ദുബൈ ആസ്ഥാനമായ വിമാനക്കമ്പനിയായ ഫ്‌ളൈദുബൈ തങ്ങളുടെ വിമാനങ്ങളിൽ സ്റ്റാർലിങ്കിൻ്റെ അതിവേഗ ഇൻ്റർനെറ്റ് സൗകര്യം ഏർപ്പെടുത്താൻ സ്‌പേസ്എക്‌സുമായി കരാറിൽ ഒപ്പുവെച്ചു. ദുബൈ എയർഷോ 2025ൽ വെച്ചാണ് ഈ സുപ്രധാന പ്രഖ്യാപനം നടന്നത്. കരാർ പ്രകാരം, സ്ട്രീമിങ്, ഓൺലൈൻ ഗെയിമിങ്, വീഡിയോ കോളുകൾ എന്നിവയെല്ലാം പിന്തുണയ്ക്കുന്ന അൾട്രാ-ഫാസ്റ്റ് ഇൻഫ്‌ളൈറ്റ് കണക്റ്റിവിറ്റി സ്റ്റാർലിങ്ക് വഴി യാത്രക്കാർക്ക് ലഭിക്കും.

ബോയിങ് 737 വിമാനങ്ങളുടെ മുഴുവൻ നിരയിലും സ്റ്റാർലിങ്ക് ഇൻഫ്‌ളൈറ്റ് കണക്റ്റിവിറ്റി സേവന ദാതാവായി മാറും. 2026ഓടെ നൂറ് വിമാനങ്ങളിൽ ഈ സംവിധാനം സ്ഥാപിച്ചു തുടങ്ങാനാണ് ഫ്‌ളൈദുബൈയുടെ പദ്ധതി. എമിറേറ്റ്സ് എയർലൈൻ സമാനമായ പ്രഖ്യാപനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഫ്‌ളൈദുബൈയുടെ ഈ നീക്കം എന്നതും ശ്രദ്ധേയമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.