12 February 2026, Thursday

Related news

February 10, 2026
February 6, 2026
February 3, 2026
January 28, 2026
January 24, 2026
January 14, 2026
January 9, 2026
January 9, 2026
January 8, 2026
January 8, 2026

ചെറുതോണിയിൽ സ്കൂൾ ബസ് കയറി വിദ്യാർത്ഥിനി മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

Janayugom Webdesk
ഇടുക്കി
November 21, 2025 4:34 pm

ചെറുതോണിയിൽ സ്കൂൾ ബസ് ദേഹത്ത് കയറി വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ സ്കൂൾ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർഥിനിയായ ഹെയ്സൽ ബെൻ ആണ് നവംബർ 19ന് ഉണ്ടായ അപകടത്തിൽ മരിച്ചത്. 

രാവിലെ ഒമ്പത് മണിയോടെ സ്കൂൾ പരിസരത്ത് വെച്ചായിരുന്നു അപകടം. സ്കൂളിലേക്ക് എത്തിയ വിദ്യാർത്ഥിനി ബസിൽ നിന്ന് ഇറങ്ങിയതിന് തൊട്ടുപിന്നാലെ, ബസ് പിന്നോട്ട് എടുക്കുന്നതിനിടെ കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. അപകടം ഉടൻ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ അപകടത്തിൽ മറ്റൊരു വിദ്യാർത്ഥിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.