22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026
January 12, 2026

തേജസ് യുദ്ധ വിമാനം തകർന്ന് വീണ സംഭവം; ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന

Janayugom Webdesk
ന്യൂഡല്‍ഹി
November 22, 2025 8:40 am

തേജസ് യുദ്ധവിമാനം തകർന്ന് വീണതിൽ വ്യോമസേനയുടെ ആഭ്യന്തര അന്വേഷണം തുടങ്ങി. ദുബായ് എയർ ഷോയ്ക്കിടെയാണ് വിമാനം തകര്‍ന്ന് വീണത്. അതേസമയം സംഭവത്തില്‍ അട്ടിമറി സാധ്യത ഉൾപ്പെടെയുള്ളവ പരിശോധിക്കുമെന്ന് വ്യോമസേന അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ സാങ്കേതിക വിവരങ്ങൾ ശേഖരിക്കുകയും എയർ ഷോയ്ക്കിടെയുള്ള ദൃശ്യങ്ങളും പരിശോധിച്ച് അപകടത്തിന്റെ പ്രാഥമികമായ റിപ്പോർട്ട് തയ്യാറാകും.

115 രാജ്യങ്ങളിൽ നിന്നായി 200 ഓളം വിമാനങ്ങളാണ് എയർ ഷോയിൽ പങ്കെടുത്തത്. ഇന്ത്യൻ വ്യോമസേനയുടെ കരുത്തും അഭിമാനവുമാണ് ഏറ്റവും ഭാരം കുറഞ്ഞ ചെറു സൂപ്പർസോണിക് യുദ്ധ വിമാനമായ തേജസ്. ഹിന്ദുസ്ഥാൻ ഡെവലപ്പ്മെന്റ് ഏജൻസിയും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും സംയുക്തമായി തദ്ദേശിയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016ലാണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. 

അതേസമയം, സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്,സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ, സൈനിക മേധാവികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. വിങ്‌ കമാൻഡർ, നമൻഷ് സ്യാൽ ആണ് അപകടത്തിൽ വീരമൃത്യു വരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് തന്നെ നാട്ടിൽ എത്തിക്കും. ഹിമാചൽ പ്രദേശിലെ കാങ്ഡ സ്വദേശിയാണ് നമൻഷ് സ്യാൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.