22 January 2026, Thursday

Related news

January 17, 2026
January 15, 2026
January 15, 2026
January 7, 2026
December 31, 2025
December 29, 2025
December 10, 2025
December 8, 2025
December 5, 2025
December 1, 2025

വളര്‍ത്തുനായയുടെ ആക്രമണം; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് ഇലക്ട്രിഷ്യന് ദാരുണാന്ത്യം

Janayugom Webdesk
മഹാരാഷ്ട്ര
November 22, 2025 10:51 am

വളര്‍ത്തുനായയുടെ ആക്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് ഇലക്ട്രിഷ്യൻ മരിച്ചു. പൂനെയിലെ മംഗൾവാർ പേഠ് സ്വദേശി രമേശ് ഗായ്ക്‌വാഡാണ് (45) മരിച്ചത്. ലൈസന്‍സില്ലാതെ നായയെ വളര്‍ത്തിയതിന് ഉടമസ്ഥനായ സിദ്ധാർഥ് കാംബ്ലെക്കെതിരെ പൊലീസ് കേസെടുത്തു. 

സിദ്ധിവിനായക് ഹൗസിങ് സൊസൈറ്റിയിൽ ഇലക്ട്രിക് വർക്കുമായി ബന്ധപ്പെട്ടാണ് രമേശ് എത്തിയത്. മൂന്നാം നിലയിൽ പണി നടക്കുന്നതിനിടെ നാലാം നിലയിൽനിന്ന് ഒരു ജർമൻ ഷെപ്പേഡ് ഇയാളെ കടിക്കാന്‍ വരുകയായിരുന്നു. ആക്രമണം ഭയന്ന് ഓടുന്നതിനിടയിലാണു രമേശ് താഴേക്കു വീണത്. ഇയാള്‍ തൽക്ഷണം മരിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.