21 January 2026, Wednesday

Related news

December 31, 2025
December 6, 2025
November 22, 2025
November 16, 2025
October 27, 2025
September 21, 2025
September 17, 2025
August 2, 2025
July 22, 2025
July 3, 2025

കുടിയേറ്റ നിയമം പരിഷ്കരിക്കുന്നു; ബ്രിട്ടനില്‍ സ്ഥിരതാമസത്തിന് 20 വര്‍ഷം കാത്തിരിക്കണം

Janayugom Webdesk
ലണ്ടന്‍
November 22, 2025 12:00 pm

ബ്രിട്ടനില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കാന്‍ 20 വര്‍ഷം വരെ കാത്തിരിക്കണമെന്ന വ്യവസ്ഥകളോടെ കുടുയേറ്റ നിയമത്തില്‍ പരിഷ്കരണം വരുത്താന്‍ പദ്ധതി.നിയമപരമായി രാജ്യത്ത് എത്തുന്ന കുടിയേറ്റക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നതാകാം പുതിയ നിയമമെന്ന് ആഭ്യന്തര സെക്രട്ടറി ഷബാന മെഹ്മൂദ് പറഞ്ഞു.രാജ്യത്തിന് സാമ്പത്തികമായി സംഭാവന ചെയ്യുന്ന, നിയമം അനുശാസിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും .

2021 മുതൽ ബ്രിട്ടനിലെത്തിയ ഏകദേശം 20 ലക്ഷം കുടിയേറ്റക്കാർക്ക് ഇത്‌ ബാധകമാണ്‌. ഇന്ത്യക്കാരടക്കമുള്ളവർക്ക്‌ ഇത്‌ വൻ തിരിച്ചടിയാകും. എന്നാൽ നാഷണൽ ഹെൽത്ത് സർവീസിൽ (എൻഎച്ച്എസ്) ജോലി ചെയ്യുന്ന ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും അഞ്ച് വർഷത്തിനുശേഷം സ്ഥിരതാമസമാക്കാനാകും.ഉയർന്ന വരുമാനക്കാർക്കും സംരംഭകർക്കും മൂന്ന് വർഷത്തിനകം സ്ഥിരതാമസമാക്കാം.നിയമവിരുദ്ധ കുടിയേറ്റക്കാർക്കും വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവർക്കും ഇനി 30 വർഷംവരെ കാത്തിരിക്കേണ്ടിവരും. കുടിയേറ്റക്കാർക്കുള്ള സ്ഥിര താമസത്തിനുള്ള യോഗ്യതാ കാലയളവ് 10 വർഷം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി കിയർ സ്റ്റാമർ പ്രഖ്യാപിച്ചിരുന്നു. പുതിയ പരിഷ്‌കാരം ഏപ്രിൽ മുതൽ പ്രാവർത്തിക്കമാക്കാനാണ്‌ ആലോചന. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.