5 March 2026, Thursday

Related news

February 18, 2026
February 4, 2026
January 30, 2026
January 29, 2026
January 24, 2026
January 9, 2026
December 29, 2025
December 25, 2025
December 19, 2025
December 2, 2025

വീ​ട്ടി​ൽ പ​രി​ശോ​ധ​ന; എംഡിഎംഎ​യു​മാ​യി നാ​ല് യു​വാ​ക്ക​ൾ പിടിയിൽ

Janayugom Webdesk
സു​ൽ​ത്താ​ൻ ബത്തേരി
November 22, 2025 12:34 pm

വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എം ഡി എം ​എ​യു​മാ​യി നാ​ല് യു​വാ​ക്ക​ൾ പി​ടി​യി​ൽ. ബ​ത്തേ​രി കു​പ്പാ​ടി പു​ത്ത​ൻ​പു​ര​ക്ക​ൽ വീ​ട്ടി​ൽ ബൈ​ജു (23), ചെ​ത​ല​യം ക​യ്യാ​ല​ക്ക​ൽ വീ​ട്ടി​ൽ കെ ​എം ഹം​സ ജ​ലീ​ൽ (28), മൂ​ല​ങ്കാ​വ് കാ​ട​ൻ​തൊ​ടി വീ​ട്ടി​ൽ കെ ടി നി​സാ​ർ (34), കൈ​പ്പ​ഞ്ചേ​രി പു​ന്ന​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ പി ആ​ർ ബ​വ​നീ​ഷ് (23) എ​ന്നി​വ​രെ​യാ​ണ് ജി​ല്ല ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ബ​ത്തേ​രി പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ബ​ത്തേ​രി മ​ന്തേ​ട്ടി​ക്കു​ന്നി​ലെ ബൈ​ജു​വി​ന്റെ വീ​ട്ടി​ൽ ഒത്തുകൂടുകയായിരുന്നു. 

ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് 21.48 ഗ്രാം ​എം​ഡി​എംഎ ക​ണ്ടെത്തിയത്. ബ​ത്തേ​രി സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ജെ​സ്വി​ൻ ജോ​യ്, സി​വി​ൽ പൊ​ലീസ് ഓ​ഫി​സ​ർ​മാ​രാ​യ അ​നി​ൽ, അ​നി​ത്ത് കു​മാ​ർ, ര​ഞ്ജി​ത്ത്, വി​നീ​ഷ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.