
റെയില്‍വേ സ്റ്റേഷനിലെ പൊതു ടാപ്പില്‍ നിന്ന് കുപ്പികളില്‍ വെള്ളം നിറച്ച് യാത്രക്കാര്‍ക്ക് വില്‍ക്കുന്നയാളുടെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലാണ്. യുപിയിലെ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷനിലാണ് സംഭവം നടന്നത്. മലിനമായ സാഹചര്യത്തിലാണ് ഇയാഴ്‍ കുപ്പികളില്‍ വെള്ളം നിറക്കുന്നത്. വീഡിയോ ചിത്രീകരിക്കുന്നത് കണ്ടതോടെ ഇയാൾ പെട്ടെന്ന് വെള്ളം നിറച്ച മറ്റ് കുപ്പികളുമെടുത്ത് പ്ലാറ്റ്ഫോമില്‍ നിന്നും മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് പോവുകയായിരുന്നു.
ഈ ദൃശ്യങ്ങള്‍ റെയിൽവേ യാത്രക്കാരുടെ സുരക്ഷയെയും ശുചിത്വത്തെയും കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുകയാണ്. നിരവധി പേര്‍ റെയില്‍വേ അധികൃതരെ കുറ്റപ്പെടുത്തി രംഗത്തെത്തി. വിദേശ സഞ്ചാരികൾ അടക്കം യാത്ര ചെയ്യുന്ന റെയില്‍വേ പോലൊരു ബൃഹത്തായ പൊതുഗതാഗത സംവിധാനത്തില്‍ ഇത്തരം തട്ടിപ്പുകൾ പ്രോത്സാഹിക്കുന്നത് ഗുരുതരമായ പ്രത്യോഘാതം ക്ഷണിച്ച് വരുത്തുമെന്ന് നിരവധി പേര്‍ വിമര്‍ശിച്ചു. സംഭവത്തില്‍ റെയില്‍വേ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.