
കളമശേരിയില്‍ ഷണ്ടിങ്ങിനിടെ ചരക്ക് ട്രെയിനിന്റെ എന്‍ജിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് നിലച്ച ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. എഫ്എസിടിയിലെ ചരക്ക് കൊണ്ടുപോകുന്ന ട്രെയിന്റെ എഞ്ചിനാണ് നിയന്ത്രണം തെറ്റി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചത്. തുടര്‍ന്ന് പല ട്രെയിനുകളും ഏറെ വൈകിയാണ് സ്റ്റേഷനുകളില്‍ എത്തിയത്. ഉച്ചയ്ക്ക് 2.30 ടെ കളമശേരിയില്‍ നിന്ന് സര്‍വീസ് തുടങ്ങുമ്പോഴായിരുന്നു അപകടം. ഷണ്‍ഡിങ് ചെയ്യുന്നതിനിടയില്‍ റെയില്‍ പാളം അവസാനിക്കുന്നതിനിടത്തുള്ള ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോയി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് പാളം തെറ്റുകയായിരുന്നു.
പിന്നാലെ തൃശൂരിലേക്കുള്ള റെയില്‍വേ ട്രാക്കില്‍ ഗതാഗതം നിലയ്ക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായി തളം തെറ്റി. ട്രെയിനുകള്‍ അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വൈകി. നാലുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പണി പൂര്‍ത്തിയാക്കി ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ റെയില്‍വെ വേദം പ്രകടിപ്പിച്ചു. അപകടത്തിനിടയ്ക്ക് സാഹചര്യത്തെക്കുറിച്ച് പ്രാഥമിക പരിശോധനയും നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.