18 January 2026, Sunday

Related news

January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

കർണാടക കോൺഗ്രസ് തർക്കം; സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഇന്ന് കൂടിക്കാഴ്ച നടത്തും

Janayugom Webdesk
ബംഗളൂരു
November 29, 2025 8:02 am

കർണാടകയിലെ ഭരണപരമായ തർക്കങ്ങൾക്കിടെ ഇന്ന് നിർണ്ണായകമായ ചർച്ച നടക്കും. ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരം മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രഭാത ഭക്ഷണത്തിനായാണ് സിദ്ധരാമയ്യ ഡി കെ ശിവകുമാറിനെ തന്റെ വസതിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. കൂടിക്കാഴ്ച രാവിലെ 9 മണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ഹൈക്കമാൻഡിന്റെ തീരുമാനം അന്തിമമാണെന്നും എന്ത് തീരുമാനവും അംഗീകരിക്കുമെന്നും സിദ്ധരാമയ്യ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ഇരുവരുടെയും പരസ്യ പ്രതികരണങ്ങളിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. നേതാക്കളുടെ ഈ പരോക്ഷ വാക്പോരാട്ടങ്ങളും നേതൃത്വത്തെ വലയ്ക്കുന്നുണ്ട്. 

2004‑ൽ പ്രധാനമന്ത്രിയാകാനുള്ള അവസരം മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉപേക്ഷിച്ചത് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഡി കെ യുടെ ശ്രദ്ധേയമായ പ്രതികരണം. സിദ്ധരാമയ്യ നയിക്കുന്ന കോൺഗ്രസ് സർക്കാരിനൊപ്പം എന്നും തുടരണമെന്നും ഡി കെ ജനങ്ങളോട് പറഞ്ഞു. “ലോകത്തിലെ ഏറ്റവും വലിയ ശക്തി ഒരാളുടെ വാക്ക് പാലിക്കുക എന്നതാണ്” എന്ന ഡി കെയുടെ പരാമർശവും അതിനെ ഏറ്റുപിടിച്ച സിദ്ധരാമയ്യയുടെ പ്രതികരണവുമെല്ലാം ഈ തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഏറെ ചർച്ചയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.