
കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ നിര്യാണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചിച്ചു.
സഹോദര തുല്യമായ സ്നേഹത്തോടുകൂടി എല്ലാവരോടും പെരുമാറിപ്പോന്ന സ്നേഹസമ്പൂര്‍ണ്ണയായ ജനപ്രതിനിധിയായിരുന്നു കാനത്തില്‍ ജമീലയെന്ന് അദ്ദേഹം പറഞ്ഞു. വിപ്ലവ പാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ ജനിച്ച ജമീല വളരെ ആത്മാര്‍ത്ഥമായിട്ടുള്ള പൊതുപ്രവര്‍ത്തനത്തിലൂടെ എല്ലാ രംഗത്തും ജനങ്ങളുടെ സ്നേഹം പിടിച്ചുപറ്റിയ നേതാവായിരുന്നു.
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സാരഥിയായും പിന്നീട് കൊയിലാണ്ടിയുടെ എംഎല്‍എ ആയും അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെല്ലാം മാതൃകാപരമായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശക്തിയായ ജനപ്രതിനിധിയുടെ വിയോഗത്തില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്നും അനുശോചന കുറിപ്പിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.