15 January 2026, Thursday

സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തി പ്രചരണം :മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതാവിനെതിരെ പൊലീസ് കേസ്

Janayugom Webdesk
പത്തനംതിട്ട
November 30, 2025 3:29 pm

സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തി പ്രചാരണം നടത്തിയതിന് മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ഭാരവാഹിക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലാ സെക്രട്ടറി രഞ്ജിതക്കെതിരെയയാണ് പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ രാഹുലിനെതിരായി നിലപാട് എടുത്ത യൂത്ത് കോൺഗ്രസ് നേതാവിനെ അധിക്ഷേപിച്ചതിനാണ് കേസ്. 

രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ എഐസിസിക്ക് പരാതി നൽകിയ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജനെതിരെയാണ് സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തുന്നതരത്തിൽ വീഡിയോ പോസ്റ്റ് ചെയ്തത്.സജന, ഇരുന്നിട്ടൊന്ന് കാല് നീട്ടിയാൽ പോരായിരുന്നോ? ഈ പുലിമുറുപ്പുള്ള ചെക്കന്റെ പവറൊന്ന് അറിഞ്ഞിട്ട്, ആ താളത്തിലൊന്ന് ഒതുങ്ങി ഇരുന്നിട്ട് കാല് നീട്ടിയാൽ മതിയായിരുന്നു, കാത്തിരുന്നോളൂ, അവൻ ചുമ്മാതിരിക്കുന്ന ഒരു ചെക്കനല്ല” എന്നാണ് ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ രഞ്ജിത പറയുന്നത് . ഇവിടെ കണ്ടതിനെല്ലാം കണക്ക് ചോദിക്കാനായ് അവൻ തിരിച്ചെത്തുമെന്ന് കുറിച്ചാണ് വീഡിയോ പങ്കുവച്ചത്.

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.