
എംഎൽഎസ് ഈസ്റ്റേൺ കോൺഫറൻസ് കിരീടം ഇന്റര്‍ മിയാമിക്ക്. ന്യൂയോർക്ക് സിറ്റി എഫ്‌സിയെ പരാജയപ്പെടുത്തിയാണ് ഇന്റർ മിയാമി ആദ്യമായി മേജർ ലീഗ് സോക്കർ (എംഎൽഎസ്) കിരീടത്തില്‍ മുത്തമിടുന്നത്. ന്യൂയോര്‍ക്ക് സിറ്റിയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് മിയാമി തോല്പിച്ചത്. ടാഡിയോ അലെന്‍ഡോയുടെ ഹാട്രിക്കാണ് മിയാമിക്ക് മികച്ച വിജയമൊരുക്കിയത്.
ആദ്യ പകുതിയില്‍ 14, 23 മിനിറ്റുകളില്‍ ഗോളുകള്‍ നേടി ടാഡിയോ മിയാമിക്ക് ആധിപത്യം നല്‍കി. 37-ാം മിനിറ്റില്‍ ന്യൂയോര്‍ക്ക് സിറ്റിക്കായി ജസ്റ്റിന്‍ ഹാക്ക് ഒരു ഗോള്‍ നേടി. 67-ാം മിനിറ്റില്‍ മാറ്റിയോ സില്‍വേറ്റി മൂന്നാം ഗോളെത്തിച്ചു. 83-ാം മിനിറ്റില്‍ ടെലസ്കോ സെജോവിയ ഗോള്‍ നേടി. ഇവിടെ കൊണ്ടും മിയാമി ഗോള്‍വേട്ട അവസാനിപ്പിച്ചില്ല. ആറ് മിനിറ്റുകള്‍ക്കില്‍ ടാഡിയോ ഹാട്രിക് നേടി മിയാമിയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
ജയത്തോടെ ഇന്റർ മയാമി എംഎൽഎസ് കപ്പ് ഫൈനലിലേക്ക് യോഗ്യത നേടി. സാൻ ഡീഗോ എഫ്‌സിയും വാൻകൂവർ വൈറ്റ്‌ക്യാപ്‌സും തമ്മിൽ നടക്കുന്ന വെസ്റ്റേൺ കോൺഫറൻസ് ഫൈനലിലെ വിജയിയെ മിയാമി ഫൈനലില്‍ നേരിടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.