
കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട് സംസ്‌കൃതം വകുപ്പ് മേധാവിയായ സി എന്‍ വിജയകുമാരി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പരാതിക്കാരനായ വിപിന്‍ വിജയന്റെ ഭാഗം കേള്‍ക്കാൻ കോടതി. വിപിനോട് ഡിസംബര്‍ അഞ്ചിന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. നെടുമങ്ങാട് എസ്‌സി, എസ്‌ടി കോടതിയാണ് കേസ് പരിഗണിക്കുന്നത്.
അക്കാദമിക് നിലവാരമില്ലാത്ത പ്രബന്ധം അംഗീകരിക്കാന്‍ പറ്റില്ലെന്നും ജാതി അധിക്ഷേപം നടത്തിയെന്നത് തെറ്റാണെന്നുമാണ് വിജയകുമാരിയുടെ വാദം. തീസിസിലെ അപാകത ചൂണ്ടികാട്ടിയതിലെ വിരോധവും, രാഷ്ട്രീയ പകപോക്കലുമാണ് കേസിന് ആധാരമെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.
ഗവേഷക വിദ്യാര്‍ഥി വിപിന്‍ വിജയന്റെ പരാതിയി വിജയകുമാരിക്കെതിരെ പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീകാര്യം പൊലീസ് കേസെടുത്തിരുന്നു. കാര്യവട്ടം ക്യാംപസില്‍ എംഫില്‍ പഠിക്കുമ്പോള്‍ ഗൈഡ് ആയിരുന്ന വിജയകുമാരി അന്നു മുതല്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചിരുന്നുവെന്നും, പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ടെന്നും പുലയനും പറയനും വന്നതോടെ സംസ്‌കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു എന്നും വിജയകുമാരി ആക്ഷേപിച്ചെന്ന് പരാതിയില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.