22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 13, 2026

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായത് ഉമ്മന്‍ചാണ്ടിയുടെ താല്‍പര്യം അംഗീകരിക്കാതെ

അദ്ദേഹം നിര്‍ദ്ദേശിച്ച ആളെ തള്ളി ഷാഫി പറമ്പില്‍ നടത്തിയ കളികളെന്നു എ ഗ്രൂപ്പ് 
Janayugom Webdesk
തിരുവനന്തപുരം
December 5, 2025 1:10 pm

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ കൂടുതല്‍ ലൈംഗീകാരോപണങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കെ അദ്ദേഹം ഒളിവില്‍ കഴിഞ്ഞത് കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗളൂരുവിലെ ആഡംബര ഹോട്ടലിലാണെന്നും , അന്വേഷണ സംഘം അവിടെ എത്തുമ്പോള്‍ അവിടെനിന്നും മുങ്ങുകയാണ്, കര്‍ണാടകയിലുള്ള കോണ്‍ഗ്രസ് നേതാക്കളാണ് രാഹുലിനു വേണ്ട എല്ലാ പിന്തുണയും നല്‍കുന്നതെന്നു പറയപ്പെടുന്നു, രാഹുലിനു സഞ്ചരിക്കാന്‍ വാഹന സൗകര്യം നല്‍കുന്നതും വഴികള്‍ കണ്ടെത്തുന്നതും ബംഗളൂരുവിലെ റിയല്‍ എസ്‌റ്റേറ്റ് വ്യവസായികളാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 

ആഡംബര റിസോര്‍ട്ടിലെ താമസത്തിനു പിന്നിലും ഇവരുണ്ടെന്നും പറയുന്നു. അതിനിടെ ഗത്യന്തരമില്ലാതെയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ സസ്പെന്റ് ചെയ്തത്, കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടിയില്‍ തന്നെ ഭിന്നാഭിപ്രായമാണ്. കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ താരാ ടോജോ അലക്സ് രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്. അഹങ്കാരിയും ധിക്കാരിയുമായ ഒരു ലൈംഗിക മനോരോഗി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.രാഹുലിനെതിരെ നേരത്തെ ശബ്ദം ഉയര്‍ത്തിയപ്പോള്‍ സൈബറിടങ്ങളില്‍ താന്‍ ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടു. സ്ത്രീകളെ ബഹുമാനിക്കാത്ത, മനുഷ്യരെ ബഹുമാനിക്കാത്ത, മനുഷ്യ മൂല്യങ്ങളെ ബഹുമാനിക്കാത്ത ഒരു വ്യക്തിയെ തിരിച്ചറിഞ്ഞുകൊണ്ടാണ് അയാള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയത്. ഇതിന് പിന്നാലെ ഒറ്റപ്പെടുത്തുകയും, അവന്റെ അനുയായികളെ കൊണ്ട് എന്നെ ആക്രമിക്കുകയും, എന്നിലെ കോണ്‍ഗ്രസുകാരിയുടെ അസ്തിത്വം പോലും ചോദ്യം ചെയ്യുന്നതുവരെ അവരുടെ നിന്ദകളും പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും ഉണ്ടായി. അറിഞ്ഞുകൊണ്ടുതന്നെ തെറ്റിന്റെ വഴിയിലൂടെ നടന്നവനെ സംക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത് .

രാഹുലിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു. സൈക്കോ പാത്തുകളെ പടിയടച്ച് പിണ്ഡം വയ്ക്കണം. പെണ്‍കുട്ടികളുടെ മാനത്തിനും വിലയുണ്ടെന്ന് നേതൃത്വം മനസ്സിലാക്കണം. രാഹുലിനെ പരിശുദ്ധനാക്കണമെന്ന് ആര്‍ക്കാണ് ധൃതി. എത്ര കിട്ടിയാലും പഠിക്കില്ലെന്നാണെങ്കില്‍ ഇനി പഠിക്കാന്‍ പാര്‍ട്ടിയുണ്ടാകില്ലെന്ന മുന്നറിയിപ്പുമായിട്ടാണ് രംഗത്തുള്ളത് . ഇതിനിടെ മാങ്കൂടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയത് വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മിച്ചാണെന്ന പരാതി നിലനില്‍ക്കെ തന്നെ അദ്ദേഹം എങ്ങനെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പിന്റെ പ്രതിനിധി ആയി വന്നതിനെ സംബന്ധിച്ചും ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ് .യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് പ്രതിനിധിയായി ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ച പേരുകാരന്‍ ജെ എസ് അഖില്‍ ആണെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. എന്നാല്‍ അഖിലിനെ മാറ്റി എ ഗ്രൂപ്പ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് ഷാഫി പറമ്പിലിന്റെ നിര്‍ബന്ധപ്രകാരം ആയിരുന്നു. ഈ സംഭവത്തിന് പിന്നിലെ കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.ഉമ്മന്‍ചാണ്ടി വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്ത് 2023 ലാണ് സംഭവങ്ങളുടെ തുടക്കം.

പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കേണ്ട കെ എം അഭിജിത്ത്, ജെ എസ് അഖില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ പേരുകളുമായി അന്ന് ഷാഫി പറമ്പിലും ബെന്നി ബെഹന്നാനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു. അന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടിയ പേര് ജെ എസ് അഖിലിന്റേതായിരുന്നു. ഇക്കാര്യം വ്യക്തമാക്കി ഒരു പേരില്‍ അദ്ദേഹം മാര്‍ക്ക് ചെയ്തു നല്‍കിയിരുന്നു എന്നാണ് വിവരം. എന്നാല്‍ പിന്നീട് നടന്ന ചരടുവലികളില്‍ ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശം നടപ്പായില്ല. തന്റെ പിന്‍ഗാമി രാഹുല്‍ മതിയെന്ന ഷാഫി പറമ്പിലിന്റെ പിടിവാശിയാണ് അവസാനം ഗ്രൂപ്പിന്റെ പ്രതിനിധിയായി മാങ്കൂട്ടത്തില്‍ എത്തിയത്. ഈ വിഷയത്തില്‍ അന്ന് തന്നെ പാര്‍ട്ടിയ്ക്കും ഗ്രൂപ്പിനും ഉള്ളില്‍ ഭിന്നതയ്ക്ക് വഴിവച്ചിരുന്നു 

ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ എന്ന നിലയില്‍ ആയിരുന്നു ഷാഫി പറമ്പില്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ നിര്‍ണായക സമയത്ത് എ ഗ്രൂപ്പിന്റെ താത്പര്യങ്ങള്‍ക്ക് അപ്പുറത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഗണിച്ചെന്നാണ് ഗ്രൂപ്പിലെ പൊതുവികാരം. അതുപോലെ പ്രതിപക്ഷ നേതാവായി ചെന്നിത്തല തന്നെ നില്‍ക്കെട്ടെ എന്ന ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശം തള്ളി സതീശനെ ആക്കുവാനായി കെ സി വേണുഗോപാലിനൊപ്പം ഗ്രൂപ്പ് താല്‍പര്യം ബലികഴിച്ചയാളാണ് ഷാഫി യെന്നും അന്നേ ഗ്രൂപ്പില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.