6 December 2025, Saturday

Related news

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 4, 2025
December 4, 2025

ഇന്‍ഡിഗോ വിമാനം റദ്ദാക്കല്‍ തുടരുന്നു; ഇന്നും ആയിരത്തോളം വിമാനങ്ങള്‍ മുടങ്ങും

Janayugom Webdesk
മുംബൈ
December 6, 2025 10:53 am

ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ ഇന്നും മുടങ്ങിയിരിക്കുകയാണ്. 1000ത്തിലധികം സര്‍വീസുകള്‍ മുടങ്ങുമെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു. പത്ത് ദിവസത്തിനുള്ളില്‍ സ്ഥിതി സാധാരണനിലയിലാകുമെന്നും കമ്പനി അറിയിച്ചു. തിരുവനന്തപുരത്ത് അഞ്ചും കൊച്ചിയില്‍ മൂന്നും കണ്ണൂരില്‍ രണ്ടും കരിപ്പൂരില്‍ ഒരു സര്‍വീസും റദ്ദാക്കിയത്. ഡല്‍ഹി, ചെന്നൈ, മുംബൈ, ബംഗളൂരു എന്നിവിടിങ്ങളിലെ ഇന്‍ഡിഗോ വിമാന സര്‍വീസുകളും റദ്ദാക്കി. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ ഇന്നലെ രാത്രി വൈകിയും ഇന്നും പ്രതിഷേധം തുടരുകയാണ്. അടിയന്തര യാത്രകള്‍ക്കായി എത്തുന്നവര്‍ക്ക് വരെ മണിക്കൂറുകളാണ് വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നത്. 

മുംബൈ, ഡല്‍ഹി, ചെന്നൈ, ബംഗളൂരു, ഹൈദരബാദ് മറ്റു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് വരുകയും പോകുകയും ചെയ്യുന്ന നിരവധി ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാനങ്ങള്‍ മണിക്കൂറുകളാണ് വൈകിയെത്തിയത്. 17 വിമാനങ്ങള്‍ അരമണിക്കൂറിലലധികം വൈകിയാണ് മംഗളൂരുവില്‍നിന്ന് പുറപ്പെട്ടത്. ഡിസംബര്‍ മൂന്നിന് രാത്രി ന്യൂഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇന്‍ഡിഗോ വിമാനം വ്യാഴാഴ്ച രാവിലെയാണ് പുറപ്പെട്ടത്. യാത്രക്കാര്‍ക്ക് രാത്രി മുഴുവന്‍ വിമാനത്താവളത്തില്‍ തുടരേണ്ടിവന്നു.

ഗുരുതര തടസ്സങ്ങള്‍ കണക്കിലെടുത്ത് മുന്‍കൂര്‍ ബുക്കിങ്ങുള്ള എല്ലാ യാത്രക്കാരും വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് അവരുടെ വിമാനങ്ങളുടെ നില പരിശോധിക്കണമെന്ന് വിമാനത്താവള അധികൃതര്‍ നിര്‍ദേശിച്ചത്. അതേസമയം, വിമാനഡ്യൂട്ടി സമയ നിയന്ത്രണ ചട്ടങ്ങളില്‍ ഇളവ് നല്‍കി വ്യോമയാനമന്ത്രാലയം പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം ആരംഭിച്ചത്. ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പിനു പിന്നാലെ പ്രതിസന്ധിയില്‍ വ്യോമയാനമന്ത്രാലയം അന്വേഷണം ആരംഭിച്ചത്. പിന്നാലെ നാലംഗ സമിതി ഇന്‍ഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തും. ഈ മാസം 15 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.