
മന്ത്രവാദചികിത്സയുടെ പേരിൽ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പാലക്കാട് സ്വദേശി തൊടുപുഴയിൽ അറസ്റ്റിലായി. പാലക്കാട് ചേർപ്പുളശ്ശേരി മുന്നൂർക്കോട് സ്വദേശി അലിമുഹമ്മദ് (56) ആണ് അറസ്റ്റിലായത്. തൊടുപുഴ സ്വദേശിയായ ഹമീദ് നൽകിയ പരാതിയില്‍ കോടതി നിർദേശപ്രകാരമാണ് തൊടുപുഴ പൊലീസ് ഇയാളെ പിടികൂടിയത്. ഹമീദിൻ്റെ ഉടമസ്ഥതയിലുണ്ടായിരുന്ന തൊടുപുഴയിലെ വീടും സ്ഥലവും 50 ലക്ഷം രൂപയ്ക്ക് വിൽക്കാൻ അലിമുഹമ്മദ് പ്രേരിപ്പിച്ചു. അതിനുശേഷം ആ തുക പലപ്പോഴായി ഇയാൾ കൈക്കലാക്കി എന്നാണ് പരാതി. മന്ത്രവാദ ചികിത്സ നടത്തിവന്നിരുന്ന ഇയാൾ ഇടയ്ക്കിടെ തൊടുപുഴയിൽ വരാറുണ്ടായിരുന്നു. ഇയാൾ കൂടുതൽപേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.