9 December 2025, Tuesday

Related news

December 7, 2025
November 19, 2025
November 11, 2025
October 11, 2025
October 8, 2025
October 8, 2025
September 6, 2025
August 28, 2025
August 23, 2025
July 5, 2025

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; കാസർകോട് എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Janayugom Webdesk
കാസർകോട്
December 7, 2025 8:10 pm

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കാസർകോട് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. വോട്ടിങ് മെഷീൻ അടക്കമുള്ള തെരഞ്ഞെടുപ്പ് ഉപകരണങ്ങളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന, സ്ട്രോങ് റൂമുകൾ സജ്ജീകരിച്ചിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

മഞ്ചേശ്വരം ബ്ലോക്ക് പരിധിയിൽ ജിഎച്ച്എസ്എസ് കുമ്പള, കാസർകോട് ബ്ലോക്ക് പരിധിയിൽ കാസർകോട് ഗവൺമെൻ്റ് കോളേജ്, കാറഡുക്ക ബ്ലോക്ക് പരിധിയിൽ ബി ആർ എച് എസ് എസ് ബോവിക്കാനം , കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിൽ ദുർഗ എച്ച്എസ്എസ്, നീലേശ്വരം മുനിസിപ്പാലിറ്റി പരിധിയിൽ രാജാസ് എച്ച്എസ്എസ്, പരപ്പ ബ്ലോക്ക് പരിധിയിൽ ജി എച് എസ് എസ് പരപ്പ, നീലേശ്വരം ബ്ലോക്ക് പരിധിയിൽ നെഹ്‌റു കോളേജ് പടന്നക്കാട്,കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി- ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹൊസ്ദുർഗ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്. മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ പതിവു പോലെ പ്രവർത്തി ദിവസമായിരിക്കും എന്നും ജില്ലാ കളക്ടർ അറിയിപ്പിൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.