
അലാസ്കയ്ക്കും കനേഡിയൻ പ്രദേശമായ യുക്കോണിനും ഇടയിലുള്ള അതിർത്തിക്കടുത്ത് ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകളില്ല. അലാസ്കയിലെ ജുനൗവിന് വടക്കുപടിഞ്ഞാറായി ഏകദേശം 370 കിലോമീറ്റർ ദൂരത്തിലും യുകോണിലെ വൈറ്റ്ഹോഴ്സിന് പടിഞ്ഞാറ് 250 കിലോമീറ്റർ ദൂരത്തിലുമാണ് ഭൂകമ്പമുണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ 5.1 മുതൽ 3.3 വരെ തീവ്രതയുള്ള 30 ലധികം തുടർചലനങ്ങൾ ഉണ്ടായതായി യുഎസ്ജിഎസ് റിപ്പോർട്ട് ചെയ്യുന്നു. അലാസ്കയിലെ യാകുടാറ്റിൽ നിന്ന് ഏകദേശം 91 കിലോമീറ്റർ അകലെയായിരുന്നു ഇത്. ഏകദേശം 10 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.