18 January 2026, Sunday

Related news

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026

ഇന്‍ഡിഗോ: ടിക്കറ്റ് റീഫണ്ട് തുക നല്‍കിയതിന്റെ കണക്ക് പുറത്ത് വിട്ട് വ്യോമയാന മന്ത്രാലയം

Janayugom Webdesk
ന്യൂഡല്‍ഹി
December 8, 2025 7:49 pm

ഇന്‍ഡിഗോ വിമാന സര്‍വീസ് കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തില്‍ ടിക്കറ്റ് റീഫണ്ട് തുക നല്‍കിയതിന്റെ കണക്ക് പുറത്ത് വിട്ട് വ്യോമയാന മന്ത്രാലയം. നവംബര്‍ 21നും ഡിസംബര്‍ ഏഴിനും ഇടയില്‍ ആകെ 9,55,591 ടിക്കറ്റുകള്‍ റദ്ദാക്കിയിരുന്നു ഇതിന്റെ തുകയായ 827 കോടി രൂപയാണ് ഇന്‍ഡിഗോ തിരികെ നല്‍കിയത്. ഡിസംബര്‍ ഒന്നിനും ഏഴിനും ഇടയില്‍ 569 കോടിയുടെ ആറ് ലക്ഷത്തോളം ടിക്കറ്റുകള്‍ റദ്ദാക്കുകയും പണം തിരികെ നല്‍കുകയും ചെയ്തിരുന്നു. ഇത് കൂടാതെ യാത്രക്കാരുടെ 4500 ഓളം ബാഗേജുകള്‍ തിരികെ നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള ബാഗേജുകള്‍ അടുത്ത 36 മണിക്കൂറിനുള്ളില്‍ തിരികെ നല്‍കുമെന്നാണ് ഇന്‍ഡിഗോ അറിയിക്കുന്നത്. നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍സ് ചട്ടങ്ങളുടെ രണ്ടാം ഘട്ടമാണ് പ്രധാനമായും പ്രതിസന്ധിക്ക് കാരണമായത്. ഇത് രാത്രികാല ലന്‍ഡിങ്ങുകളുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഇങ്ങനെ വരുമ്പോല്‍ കൂടുതല്‍ പൈലറ്റുമാരെയും ക്രൂവിനെയുമെല്ലാം നിയമിക്കേണ്ടതായി വരും. എല്ലാ എയര്‍ലൈനുകളും പുതിയ ചട്ടങ്ങള്‍ പാലിച്ചെങ്കിലും ഇന്‍ഡിഗോ അത് ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2006ല‍ ഇന്ത്യന്‍ വ്യവസായികളായ രാകേഷ് ഗംഗ്‌വാളും രഹുല്‍ ഭാട്ടിയയും ചേര്‍ന്നാണ് ഇന്‍ഡിഗോ സ്ഥാപിച്ചത്. 400ലധികം വിമാനങ്ങളാണ് ഇന്‍ഡിഗോയ്ക്കുള്ളത്. അവയില്‍ ഭൂരിഭാഗവും എയര്‍ബസ് എ320 വിമാനങ്ങളാണ്. 90ലധികം ആഭ്യന്തരസര്‍വീസുകളും 40 അന്താരാഷ്ട്ര സര്‍വീസുകളും ഇന്‍ഡിഗോ നടത്തുന്നുണ്ട്. ഏകദേശം 3,80,000 യാത്രക്കാര്‍ക്ക് പ്രതിദിനം സേനവം നല്‍കുന്ന ഒരു വിമാനരമ്പനിയാണ് ഇന്‍ഡിഗോ. അതേ സമയം ലക്ഷക്കണക്കിന് യാത്രക്കാരെ വലച്ച പ്രതിസന്ധിക്ക് ഉത്തരവാദി ഇന്‍ഡിഗോ വിമാന കമ്പനി മാത്രമാണെന്ന് വ്യോമയനമന്ത്രി രാംമോഹന്‍ നായിഡു പാര്‍ലമെന്റിനെ അറിയിച്ചു. അന്വേഷണം തുടരുകയാണെന്നും കര്‍ശനനടപടിയുണ്ടാകുമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ഇന്‍ഡിഗോയ്ക്കെതിരെയുണ്ടാകുന്ന നടപടി മറ്റ് വിമാനകമ്പനികള്‍ക്കും മാതൃകയാകുമെന്നും മന്ത്രി പറ‍ഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.